കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികളുടെ ആത്മഹത്യ കുറയ്ക്കാന്‍ ഫാനില്‍ സ്പ്രിങ്ങും അലാറവും ഘടിപ്പിക്കും

  • By Anwar Sadath
Google Oneindia Malayalam News

കോട്ട: പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള മത്സര പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന നൂറുകണക്കിന് ട്യൂഷന്‍ സെന്ററുകളാല്‍ ശ്രദ്ധേയമാണ് രാജസ്ഥാനിലെ കോട്ട. രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി കോട്ടയില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത്.

എന്നാല്‍, കടുത്ത പഠനഭാരവും സമ്മര്‍ദ്ദവും കാരണം ഒട്ടേറെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലമെന്ന രീതിയില്‍ അടുത്തിടെ കോട്ട കുപ്രസിദ്ധമാണ്. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇവിടെ പഠനത്തിനെത്തുകയും എന്നാല്‍ പഠനഭാരത്തിന്റെ മാനസിക സമ്മര്‍ദ്ദത്താല്‍ ആത്മഹത്യ ചെയ്യുന്നതും പതിവായതോടെ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഹോസ്റ്റല്‍ അസോസിയേഷന്‍.

suicide

കോട്ടയിലെ ഏതാണ്ട് എല്ലാ ഹോസ്റ്റലുകളുടെയും ഉടമകള്‍ ചേര്‍ന്ന അസോസിയേഷന്റെ പുതിയ തീരുമാനപ്രകാരം ഹോസ്റ്റലുകളിലെ ഫാനില്‍ പ്രത്യേക സ്പ്രിങ് ഘടിപ്പിക്കാനും അലാറം സെറ്റ് ചെയ്യാനും തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ കൂടുതലായും ആത്മഹത്യയ്ക്ക് ആശ്രയിക്കുന്നത് സീലിങ് ഫാന്‍ ആണെന്നതാണ് ഇതിന് കാരണമായി പറയുന്നത്.

20 കിലോ ഭാരത്തിലധികം ഫാനില്‍ തൂങ്ങുകയാണെങ്കില്‍ അത് താഴേക്കുപോകുന്ന രീതിയിലാണ് സ്പ്രിങ് ഘടിപ്പിക്കുക. മാത്രമല്ല, പ്രത്യേകം സെറ്റ് ചെയ്ത അലാറം മുഴങ്ങി ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്യും. ഗുജറാത്തിലെ ഒരു സ്ഥാപനം സ്പ്രിങ് ഘടിപ്പിച്ച ഫാന്‍ വിതരണം ചെയ്യാന്‍ ഓര്‍ഡര്‍ എടുത്തുകഴിഞ്ഞു. രണ്ട് മൂന്നു മാസത്തിനുള്ളില്‍ എല്ലാ ഹോസ്റ്റലുകളിലെയും ഫാനുകള്‍ പുതിയ സാങ്കേതിക വിദ്യ ഘടിപ്പിച്ചവയായിരിക്കുമെന്ന് ഹോസ്റ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു.

English summary
Ceiling fans with springs, sirens: ‘Suicide city’ Kota’s tactic to prevent deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X