Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചു; യുപിയില്‍ മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹകേസ്

ആഗ്ര: ട്വന്റി 20 ലോക കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷിച്ച മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികളെ ഉത്തര്‍ പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആഗ്രയില്‍ വച്ച് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. മൂവരും ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്.

1

അറസ്റ്റിലായ അര്‍ഷിദ് യൂസഫും ഇനായത്ത് അല്‍ത്താഫ് ഷെയ്ഖും കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഷൗക്കത്ത് അഹമ്മദ് ഗനായ് നാലാം വര്‍ഷത്തിലുമാണ് പഠിക്കുന്നത്. മതത്തിന്റെ പേരില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും സൈബര്‍ ഭീകരതയ്ക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയേക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

2

ഇന്ത്യ-പാക് മത്സരത്തിന് ശേഷം 'പാകിസ്ഥാന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് പോസ്റ്റുചെയ്യുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. സമാന സംഭവത്തില്‍ സംസ്ഥാനത്ത് നിന്ന് നാല് പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരെ ബറേലില്‍ വച്ചും ഒരാളെ ലക്‌നൗവില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്.

3

ഇന്ത്യ-പാക് മത്സരത്തിന് ശേഷം ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഗ്ര എസ്പി വികാസ് കുമാര്‍ പറഞ്ഞു. സെക്ഷന്‍ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (1) (ബി) (ഏതെങ്കിലും പ്രസ്താവന/ കിംവദന്തികള്‍ ഉണ്ടാക്കുന്നവര്‍/ പ്രസിദ്ധീകരിക്കുന്നത്/ പ്രചരിപ്പിക്കുന്നവര്‍) ഐടി ആക്ട് 2008 (സൈബര്‍ ഭീകരതയ്ക്കുള്ള ശിക്ഷ) സെക്ഷന്‍ 66എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

4

പാകിസ്ഥാന്‍ വിജയത്തിന് ശേഷം ക്യാമ്പസില്‍ നിന്ന് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ വലതുപക്ഷ നേതാക്കള്‍ ക്യാമ്പസില്‍ എത്തിയിരുന്നു. സംഭവത സ്ഥലത്തെത്തിയ ചില ബിജെപി നേതാക്കള്‍ പൊലീസുമായു ഉന്തുതള്ളുമുണ്ടായി. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് ലോഹമണ്ടിയിലെ ജഗദീഷ്പുര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+