സുനിത വില്യംസിന്റെ തിരിച്ചുവരവ്; ഇന്ത്യയിലും ആഘോഷം, ഗുജറാത്തിലെ ഗ്രാമത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം
ഡൽഹി: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസും സംഘവും തിരിച്ചെത്തിയത് ആഘോഷമാക്കി ഇന്ത്യയും. സുനിത വില്യംസിന്റെ ജന്മനാടായ ജുലാലൻ ഗ്രാമത്തിലാണ് ആഘോഷം. നിരവധിപേരാണ് സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ എത്തിയത്. പടക്കം പൊട്ടിച്ചും ആരതി ഉഴിഞ്ഞും പ്രാർത്ഥന നടത്തിയും ആയിരുന്നു ആഘഷം.
ക്രൂ - 9 അംഗങ്ങശായ ബുച്ച് വിൽമോർ, നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരോടൊപ്പം സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ വിജയകരമായ സ്പ്ലാഷ് ഡൗണിന് ശേഷമാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ - 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെ ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എം വി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു.
ചൊവ്വാഴ്ച ഇന്ത്യയൻ സമയം രാവിലെ 10. 35 നാണ് ഫ്രീഡം -ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സംഘം സ്റ്റാർലൈനൻ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയായിരുന്നു. 9 മാസത്തിന് ശേഷമാണ് സുനിത വില്യംസും ബുച്ച വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂൺ 5 നായിരുന്നു ബോയിംഗിന്റെ സ്റ്റാർലൈനൻ പരീക്ഷണ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽലേക്ക് പോയത്.
എന്നാൽ സാങ്കേതിക തകരാർ മൂലം ഇരുവർക്കും തിരിച്ച് വരാൻ കഴിഞ്ഞില്ല. ഇരുവരുമില്ലാതെയാണ് പേടകം ലാൻഡ് ചെയ്യിച്ചത്. സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും മടക്കിക്കൊണ്ടുവരാനായി നാസയും സ്പെയ്സ് എക്സും ചേർന്ന് വിക്ഷേപിച്ച ക്രൂ 10 ദൗത്യം ഞായറാഴ്ച ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ( ഐ എസ് എസ് ) എത്തിയത്.
നാസയുടെ ആമി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ഏജൻസിയായ ജാക്സയുടെ തകുയ ഒനിഷി, റഷ്യ ഏജൻസിയായ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ 10 സംഘത്തിൽ ഉണ്ടായിരുന്നത് . ശനിയാഴ്ച പുലർച്ചെയാണ് ഫ്ലോറിഡയിലെ സ്പെയ്സ് എക്സിന്റെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഡ്രാഗൺ പേടകത്തിൽ ക്രൂ 10 ദൗത്യ നിലയത്തിലേക്ക് പോയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications