Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിനിടെ വരനെ സുഹൃത്ത് വെടിവെച്ച് കൊന്നു! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വിവാഹത്തിന് സുഹൃത്തുക്കള്‍ ഒപ്പം തന്നെ കാണും. സഹായിച്ചും പാരപണിതുമെല്ലാം വിവാഹം മംഗളകരമാക്കാന്‍ അവര്‍ നടത്തുന്ന പെടാപാട് ചില്ലറയായിരിക്കില്ല. വിവാഹ ദിനത്തില്‍ സുഹൃത്തുക്കള്‍ തരുന്ന പണി തന്നെയാകും അന്നത്തെ ദിവസത്തെ ഹൈലൈറ്റ്. പാര പണിയല്‍ ദുരന്തമായി മാറുന്ന കഥകളും എത്രയോ ഉണ്ടായിരിക്കുന്നു.

അത്തരത്തില ദുരന്തവേദിയായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ജില്ലയില്‍ റാംപൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹം. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ സുഹൃത്ത് വരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ വരന്‍ മരിക്കുകയും ചെയ്തു.സംഭവം ഇങ്ങനെ

ചടങ്ങിനിടെ

ചടങ്ങിനിടെ

സുനില്‍ വര്‍മ്മയെന്ന 24കാരനാണ് സുഹൃത്തായ രാം ചന്ദ്രയുടെ വെടിയേറ്റ് മരിച്ചത്. വിവാഹത്തിന്‍റെ ഭാഗമായുള്ള ആചാരങ്ങള്‍ക്കായി വധുവായ റൂബി വര്‍മയുടെ വീടിന് സമീപത്തുള്ള കല്യാണ മണ്ഡപത്തില്‍ എത്തിയതായിരുന്നു സുനില്‍. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. വിവാഹത്തിന്‍റെ ഭാഗമായുള്ള ആചാരങ്ങള്‍ ചെയ്യുകയായിരുന്നു സുനില്‍. ഇയാള്‍ക്ക് ചുറ്റും തന്നെ ബന്ധുക്കളും കുടുംബക്കാരും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ പെട്ടെന്ന് നെഞ്ച് കൈ വെച്ച് സുനില്‍ വര്‍മ്മ വീഴുകയായിരുന്നു. എന്താണെന്ന് വ്യക്തമാകുന്നതിന് മുന്‍പ് തന്നെ സുനില്‍ താഴേക്ക് വീണു. തമാശയാണോ കാര്യമാണോ എന്ന് മനസിലാക്കാന്‍ പോലും കഴിയാതെ ഒരുവേള ബന്ധുക്കളും സ്തബ്ദരായി.

ആസ്പത്രിയിലേക്ക്

ആസ്പത്രിയിലേക്ക്

വിവാത്തിന്‍റെ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായതിനാല്‍ ആര്‍ക്കും ​എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ഒപ്പം വിവാഹ ഹാളിനുള്ളില്‍ ശബ്ദത്തില്‍ സംഗീതം വെച്ചിരുന്നതിനാല്‍ വെടിയുതിര്‍ത്ത ശബ്ദവും തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വെടിയേറ്റതാണെന്ന് മനസിലായ ഉടനെ തന്നെ സുനിലിനേയും കൊണ്ട് ബന്ധുക്കള്‍ ആസ്പത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആസ്പത്രിയില്‍ എത്തും മുന്‍പ് തന്നെ സുനില്‍ മരിക്കുകയായിരുന്നു.

ഒളിവില്‍

ഒളിവില്‍

വിവാഹ ചടങ്ങിനിടെ എടുത്ത വീഡിയോയില്‍ സുനിലിന്‍റെ സുഹൃത്തായ രാധേഷ് ശ്യാം വര്‍മയാണ് വെടിയുതിര്‍ത്തതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. വെടിയുതിര്‍ത്തിന് പിന്നാലെ ഇയാള്‍ സംഭവ സ്ഥത്ത് നിന്നും കടന്ന് കളഞ്ഞു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. രാധേഷിനെതിരെ സുനിലിന്‍റെ വീട്ടുകാര്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രാധേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

വീഡിയോ

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+