കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ അവാര്‍ഡ് വിതരണം: സ്മൃതി ഇറാനിയില്‍ നിന്ന് പുരസ്കാരം വേണ്ട! ബഹിഷ്കരിക്കുമെന്ന് താരങ്ങള്‍!

  • By Desk
Google Oneindia Malayalam News

65ാമത് ദേശീയ പുരസ്കാര ചടങ്ങ് ഇന്ന് നടക്കാനിരിക്കെ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി അവാര്‍ഡ് ജേതാക്കള്‍ രംഗത്ത്. മലയാള താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയത്. 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയും ആകും അവാര്‍ഡ് നല്‍കുക എന്ന കേന്ദ്ര തിരുമാനത്തിനെതിരെയാണ് താരങ്ങളുടെ പ്രതിഷേധം.

ഇന്ന് വൈകീട്ട് നാലിന് വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് അവാര്‍ഡ് ദാനം. ഇതിനിടെ താരങ്ങളെ അനുനയിപ്പിക്കാനി മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു.

ക്ഷണപത്രത്തില്‍

ക്ഷണപത്രത്തില്‍

പുരസ്കാര വിതരണം സംബന്ധിച്ചുള്ള ക്ഷണപത്രത്തില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ജേതാക്കള്‍ക്ക് പുരസ്കാരം നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളച്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അയച്ച ക്ഷണപത്രത്തിലും അങ്ങനെ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബുധനാഴ് വൈകീട്ട് വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്കാര ചടങ്ങിനിടെ 11 പുരസ്കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യുകയുള്ളൂവെന്നും ബാക്കിയുള്ളവ മന്ത്രി സ്മൃതി ഇറാനിയാകും വിതരണം ചെയ്യുകയെന്നും താരങ്ങളെ അറിയിക്കുകയായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

പതിവ് അങ്ങനെ അല്ലെന്നിരിക്കെ സര്‍ക്കാര്‍ എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് 11 പേരെ മാത്രം തിരഞ്ഞെടുത്തതെന്ന് പുരസ്കാരം നേടിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പല ജേതാക്കളും ചോദിച്ചു. രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കുന്ന പതിനൊന്നു പേരില്‍ കേരളത്തില്‍ നിന്ന് സംവിധായകന്‍ ജയരാജ്, ഗായകന്‍ യേശുദാസ് എന്നിവര്‍ മാത്രമാണ് ഉള്ളത്. വിനോദ് ഖന്നയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം, മികച്ച നടി ശ്രീദേവിക്കുള്ള പുരസ്കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റ് പുരസ്കാരങ്ങള്‍.

അനുനയിപ്പിക്കാന്‍

അനുനയിപ്പിക്കാന്‍

പ്രതിഷേധം കനത്തതോടെ മന്ത്രി സ്മൃതി ഇറാനി വിജ്ഞാന്‍ ഭവനിലെ റിഹേഴ്സല്‍ വേദിയിലെത്തി താരങ്ങളെ കണ്ടു. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലേങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് താരങ്ങള്‍ അറിയിച്ചതിന് പിന്നാലെ മന്ത്രി അനുനയിപ്പാക്കാനുള്ള ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും താരങ്ങള്‍ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാന്‍ തിരുമാനിക്കുകയായിരുന്നു.

പുതിയ പരിഷ്കാരം

പുതിയ പരിഷ്കാരം

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെയാണ് ജേതാക്കള്‍ക്ക് എല്ലാവര്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഈ വര്‍ഷം മാത്രം എന്തിനാണ് പുതിയ പരിഷ്കാരം വരുത്തിയതെന്നും താരങ്ങള്‍ ചോദിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി പുരസ്കാരം നല്‍കുന്നതിലെ ക്രമസമാധാന പ്രശ്നങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ എല്ലാ ജേതാക്കളും ചേര്‍ന്ന് ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് നല്‍കും.

ഫഹദും പാര്‍വ്വതിയും ഉള്‍പ്പെടെ

ഫഹദും പാര്‍വ്വതിയും ഉള്‍പ്പെടെ

സര്‍ക്കാര്‍ നടപടിക്കെതിരെ മലയാളി താരങ്ങളാണ് ആദ്യം പ്രതിഷേധിച്ചത്. ചടങ്ങ് ബഹിഷ്കരിക്കുമെന്നതിന്‍റെ അര്‍ത്ഥം പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് അല്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. യേശുദാസ്, ജയരാജ് എന്നിവര്‍ക്ക് പുറമേ ഫഹദ് ഫാസില്‍ (സഹനടന്‍), പാര്‍വ്വതി ( പ്രത്യേക പരാമര്‍ശം), ദിലീഷ് പോത്തന്‍ (മികച്ച മലയാള സംവിധായകന്‍), സജീവ് പാഴൂര്‍ (തിരക്കഥാകൃത്ത്) എന്നിങ്ങനെ പതിനാല് പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തിന് ലഭിച്ചത്.

English summary
65th National Film Awards 2018: Awardees may boycott ceremony as President refuses to honour them all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X