സ്റ്റേജില്‍ ലൈവായി പാടി കൈയടി നേടിയ താരങ്ങള്‍
ലാലിസം മ്യൂസിക് ബാന്‍ഡിന്റെ പേരില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിവാദങ്ങളില്‍ മുങ്ങുമ്പോള്‍ ലാലിസക്കാര് ഈ വീഡിയോകള്‍ കാണുന്നതു നല്ലതായിരിക്കും. സ്റ്റേജ് ഷോകളില്‍ ലൈവായി പാടി പ്രേക്ഷകരെ ഞെട്ടിച്ചു കൈയടി നേടിയ ഒട്ടേറെ പ്രമുഖര്‍ നമ്മുക്കിടയില്‍ ഉണ്ട്. അഭിനയം മാത്രമല്ല ഇതും ഞങ്ങളെ കൊണ്ട് കഴിയും എന്നും തെളിയിച്ച താരങ്ങള്‍. സ്റ്റേജില്‍ ലൈവായി പരിപാടി അവതരിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
ഗാനഗന്ധര്വ്വന് യേശുദാസിനു പോലും സ്റ്റേജില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ വെള്ളിത്തിരയിലെ പല താരങ്ങളും ഈ കാര്യത്തില്‍ വിജയിച്ചിട്ടുമുണ്ട്. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള അവതരണങ്ങളാണ് കാഴ്ച വച്ചത്. സിനിമയില്‍ അഭിനയിക്കുകയും സ്റ്റേജില്‍ ലൈവായി പാടുകയും ചെയ്യുന്ന താരങ്ങളെ ഒന്നു പരിചയപ്പെടാം. ലാലിസക്കാര് ഇവരുടെ അവതരണങ്ങള്‍ കാണുന്നത് നല്ലതായിരിക്കും...
അമിതാഭ് ബച്ചന്
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് അഭിനയത്തിലൂടെ മാത്രമല്ല പ്രേക്ഷകരെ ഞെട്ടിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ബച്ചന് സിനിമയില്‍ പാടുന്നുണ്ട്. ഒട്ടേറെ സ്റ്റേജ് ഷോകളില്‍ അദ്ദേഹം ലൈവായും പാടി കാണികളുടെ കൈയടി നേടി. സ്വാതന്ത്ര ദിനാഘോഷ ദിനത്തിലും ജനഗണമന പാടി അമിതാഭ് ബച്ചന് എല്ലാവരെയും ഞെട്ടിച്ചു.
പ്രിയങ്ക ചോപ്ര
ബോളിവുഡിലെ സെക്സി ഗേള്‍ പ്രിയങ്ക ചോപ്ര എനിക്കും പാടാന്‍ അറിയാമെന്ന് തെളിയിച്ചതാണ്. ലൈവ് സ്റ്റേജുകളില്‍ പ്രിയങ്ക തകര്‍പ്പന്‍ പാട്ടുകളുമായി എത്തിയിട്ടുണ്ട്.
കലാഭവന്‍ മണി
സിനിമാ അഭിനയത്തിലുപരി മണി ചേട്ടന് എന്നു കേള്‍ക്കുമ്പോള്‍ നാടന്‍ പാട്ടുകളാണ് മലയാളികളുടെ മനസ്സില്‍ എത്തുക. മണിച്ചിരി കൊണ്ട് ജനങ്ങളുടെ മനസ്സില്‍ സ്വന്തം ഇടം കണ്ടെത്തിയ മണി നാടന്പാട്ടിലൂടെ സ്റ്റേജ് ഷോകളില്‍ നിറഞ്ഞു നിന്നു.
മമ്ത മോഹന്‍ദാസ്
മമ്ത ഒരു ഗായികയാണെന്ന് എല്ലാവര്ക്കും അറിയാം. തെലുങ്ക് സിനിമയിലാണ് മമ്തയുടെ ശ്രുതിമധുരമായ ശബ്ദം കേട്ടത്. പിന്നീട് മലയാളത്തിലും മമ്ത പാടി. സ്റ്റേജ് ഷോകളിലും ലൈവായി തകര്‍പ്പന്‍ പാട്ടുകള്‍ പാടി ജനങ്ങളെ കൈയ്യിലെടുത്തു ഈ താരം.
രമ്യാ നമ്പീശന്
മലയാളത്തില്‍ ചില ഗാനങ്ങള്‍ രമ്യ പാടിയിട്ടുണ്ട്. രമ്യയുടെ ശബ്ദം എല്ലാവരില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നതുകൊണ്ടുതന്നെ ഈ താരത്തിന്റെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അവാര്‍ഡ് നൈറ്റുകളിലും ഷോകളിലും രമ്യ പലതവണ പെര്‍ഫോം ചെയ്തിട്ടുണ്ട്.
ജെനിഫര്‍ ലോപസ്
അമേരിക്കന്‍ സുന്ദരി ജനിഫര്‍ നടി മാത്രമല്ല, എഴുത്തുകാരി, ഫാഷന്‍ ഡിസൈനര്‍, നര്‍ത്തകി, ഗായകി എന്നീ നിലകളില്‍ കഴിവു തെളിച്ച താരമാണ്. സ്റ്റേജ് ഷോകളില്‍ കാണികളെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു ജനിഫറിന്റെ അവതരണങ്ങള്‍.
സിദ്ധാര്‍ത്ഥ്
അധികമാര്‍ക്കും അറിയില്ല തമിഴ് നടന് സിദ്ധാര്‍ത്ഥും ഒരു ഗായകനാണെന്ന്. എന്നാല്‍ ഒട്ടേറെ സിനിമകളില്‍ സിദ്ധാര്‍ത്ഥ് പാടിയിട്ടുണ്ട്.
ഫര്ഹാന് അക്തര്‍
അഭിനയം മാത്രമല്ല ഈ കലാകാരനില്‍ ഉള്ളത്. സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാനരചയിതാവ്, കവി എന്നിങ്ങനെ ഒട്ടേറെ കഴിവുകളുടെ ഉടമയാണ് ഫര്ഹാന്. ഒട്ടേറെ ഷോയില്‍ ലൈവ് പെര്‍ഫോമന്‍സിലൂടെ ഫര്ഹാന് കാണികളെ ഞെട്ടിച്ചിട്ടുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications