കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ആവേശം വിതറാന്‍ 8 സെലിബ്രിറ്റികള്‍..... കമല്‍ഹാസന്‍ മുതല്‍ ഊര്‍മിള വരെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. എല്ലാ തവണയും പോലെ സെലിബ്രിറ്റികളിലേക്കാണ് ഇത്തവണയും എല്ലാവരുടെയും ശ്രദ്ധ. പ്രധാനമായും 8 സെലിബ്രിറ്റികളാണ് ശക്തമായ സാന്നിധ്യമായി ഉള്ളത്. ഇതില്‍ സ്ഥാാനാര്‍ത്ഥികളായി മത്സരിക്കുന്നവരും പ്രചാരണത്തിനായി രംഗത്തുള്ളവരും അതേസമയം സ്വന്തം പാര്‍ട്ടിയുണ്ടാക്കിയവരും ഉണ്ട്.

കോണ്‍ഗ്രസിലും ബിജെപിയുമായുള്ള നേതാക്കളും ഉണ്ട് ഇവയില്‍. എന്നാല്‍ സ്വതന്ത്രമായി മത്സരിക്കുന്നവരും ഉണ്ട്. തമിഴ്‌നാട്ടില്‍ ഇത്തവണ ഡിഎംകെ എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്ക് വീണ്ടുമൊരു ബദല്‍ എന്ന നിലയില്‍ എത്തുന്ന സൂപ്പര്‍ താരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യമാണ് ദേശീയ തലത്തില്‍ ഏറ്റവും ശക്തമായ സാന്നിധ്യമാണ്. കമലിന് ഇത്തവണ വലിയൊരു രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

മക്കള്‍ നീതി മയ്യം

മക്കള്‍ നീതി മയ്യം

ജനമനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്‍ പെട്ടെന്നൊരു ദിവസം താന്‍ രാഷ്ട്രീയത്തിലിറങ്ങുകയാണെന്നും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും പ്രഖ്യാപിച്ചാണ് മക്കള്‍ നീതി മയ്യം ഉണ്ടാക്കിയത്. തമിഴ്‌നാട്ടില്‍ ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത് കമലിന്റെ പാര്‍ട്ടിയിലേക്കാണ്. കമല്‍ സിനിമ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനുള്ള മാര്‍ക്കറ്റും വര്‍ധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മക്കല്‍ നീതി മയ്യം നേടുന്ന ഓരോ സീറ്റും കമല്‍ഹാസന്‍ എന്ന സൂപ്പര്‍ താരത്തിന്റെ ബാനറിലായിരിക്കും.

സ്ത്രീ ശക്തികള്‍

സ്ത്രീ ശക്തികള്‍

ബിജെപിയില്‍ നിന്ന് രണ്ട് സ്ത്രീ ശക്തികള്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്. രണ്ടും സൂപ്പര്‍ താരങ്ങളും എംപിമാരുമാണ്. മുന്‍ ബോളിവുഡ് സൂപ്പര്‍ താരം ഹേമ മാലിനിയും, സ്വഭാവ വേഷങ്ങളില്‍ അഭിനയിച്ച് അദ്ഭുതപ്പെടുത്തുന്ന കിരണ്‍ ഖേറുമാണ് വീണ്ടുമൊരു അങ്കത്തിന് തയ്യാറെടുക്കുന്നത്. ഹേമ മാലിനി മഥുരയില്‍ നിന്നാണ് മത്സരിക്കുന്നത്. അവരുടെ താരപ്രഭ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടര്‍മാരെ വരെ സ്വാധീനിക്കും. ചണ്ഡീഗഡില്‍ ഇത്തവണ കിരണ്‍ ഖേറിനെ തന്നെ മത്സരിപ്പിക്കും. അവര്‍ക്ക് ജയിക്കാനുള്ള സാധ്യത കൂടുതലാണ്.

അമേഠിയെ അട്ടിമറിക്കുമോ?

അമേഠിയെ അട്ടിമറിക്കുമോ?

എല്ലാ കാലത്തും കോണ്‍ഗ്രസിനെ കണ്ണുംപൂട്ടി പിന്തുണച്ച മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ അമേഠി. മുന്‍ സീരിയല്‍ സിനിമാ താരമായ സ്മൃതി ഇറാനിയെ തന്നെയാണ് ഇത്തവണയും ബിജെപി ഇറക്കുന്നത്. പൊതുമധ്യത്തില്‍ സെലിബ്രിറ്റിയെന്ന ഇമേജ് സ്മൃതി ഇറാനിക്കുണ്ട്. ടിവി പരമ്പരകളിലൂടെ കുടുംബ ഹൃദയങ്ങളില്‍ അവര്‍ നേടിയ സ്വാധീനമാണ് അമേഠിയിലെ കൈമുതല്‍.

ദില്ലിയിലെ പരീക്ഷണം

ദില്ലിയിലെ പരീക്ഷണം

ബിജെപിയുടെ ദില്ലിയിലെ പരീക്ഷണമാണ് ഗൗതം ഗംഭീര്‍. ദീര്‍ഘകാലമായി ദേശീയ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പ്രതികരണങ്ങളാണ് ബിജെപിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ക്രിക്കറ്ററായുള്ള പരിവേഷം ഗംഭീറിന് ഉറപ്പായും ഗുണം ചെയ്യും. ദില്ലിയില്‍ ക്രിക്കറ്റ് താരങ്ങളെ പ്രത്യേകം ഇഷ്ടപ്പെടുന്ന ഒരു കീഴ്‌വഴക്കവുമുണ്ട്. ഇന്ത്യയുടെ ഓപ്പണറും ലോകകപ്പ് നേടിയ ടീമില്‍ അംഗവുമായിരുന്നു അദ്ദേഹം. ദില്ലിയില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. വിജയം ഉറപ്പുള്ള ഘടകമാണിത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്

സെലിബ്രിറ്റികളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ് എത്തിയത് ഊര്‍മിള മതോണ്ട്കറുടെ വരവോടെയാണ്. 90കളില്‍ ബോളിവുഡ് സിനിമകള്‍ക്ക് അനിവാര്യമായിരുന്ന നായികയായിരുന്നു ഊര്‍മിള. ശത്രുഘ്‌നന്‍ സിന്‍ഹയും കോണ്‍ഗ്രസിന്റെ സെലിബ്രിറ്റി മുഖമാണ്. അതേസമയം മഹാരാഷ്ട്രയില്‍ ഊര്‍മിള തരംഗമാകുമെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. മുംബൈ നോര്‍ത്തില്‍ ഊര്‍മിളയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായിട്ടുണ്ട്. ഇത് കോണ്‍ഗ്രസിനെ സഹായിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

ബോജ്പുരി താരങ്ങള്‍

ബോജ്പുരി താരങ്ങള്‍

ബോജ്പുരി താരങ്ങളും ഇത്തവണ കളത്തില്‍ ഇറങ്ങുന്നുണ്ട്. ബിജെപിയാണ് ഇതില്‍ മുമ്പില്‍. പ്രാദേശിക തലത്തില്‍ ഏറ്റവും സ്വാധീനമുള്ള ഭാഷയാണ് ബോജ്പുരി. ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ അറിയപ്പെടുന്ന ബോജ്പുരി താരങ്ങള്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. മനോജ് തിവാരി, രവി കിഷന്‍, നിരാഹുവ, പവന്‍ സിംഗ് എന്നീ ബോജ്പുരി താരങ്ങളാണ് മത്സരിക്കാനും പ്രചാരണത്തിനുമായി ഇറങ്ങുന്നത്.

കുമാര്‍ ബിശ്വാസും സപ്‌ന ചൗധരി

കുമാര്‍ ബിശ്വാസും സപ്‌ന ചൗധരി

ആംആദ്മി പാര്‍ട്ടിയുടെ മുന്‍ നേതാവ് കുമാര്‍ ബിശ്വാസാണ് ഇത്തവണത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം. പ്രമുഖ കവിയാണ് അദ്ദേഹം. ബിജെപി നേതാവായ മനോജ് തിവാരി അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ട്. പ്രചാരണത്തിന് കുമാര്‍ ബിശ്വാസ് ഇറങ്ങുമെന്നാണ് സൂചന. പ്രമുക നടിയായ സ്പന ചൗധരിയാണ് മറ്റൊരു സെലിബ്രിറ്റി. ഇവര്‍ കോണ്‍ഗ്രസ് ചേര്‍ന്നെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇത് തിരുത്തിയിരുന്നു. ഇവര്‍ ബിജെപിക്കായി പ്രചാരണം നടത്തുമെന്നാണ് സൂചന.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രിയങ്ക യുവ സുന്ദരി..... അവരെ കാണാന്‍ പോകും, ശ്രീധരന്‍പിള്ളയെ തള്ളി സികെ പത്മനാഭന്‍പ്രിയങ്ക യുവ സുന്ദരി..... അവരെ കാണാന്‍ പോകും, ശ്രീധരന്‍പിള്ളയെ തള്ളി സികെ പത്മനാഭന്‍

English summary
celebrites who comes to poll arena may change fortunes of parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X