പ്രത്യുഷയുടെ മരണം: മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് സിലിണ്ടര്‍, ആത്മഹത്യയോ കൊലപാതകമോ?
ഹൈദരാബാദ്: കഴിഞ്ഞ ദിവസം മരണപ്പെട്ട സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമല്ലയുടെ മരണത്തിലെ ദുരൂഹത ഒഴിയുന്നുന്നില്ല. പ്രത്യുഷ ആത്മഹത്യ ചെയ്തതാണോ അതോ അവരുടെ മരണത്തിന് പിന്നില്‍ മറ്റെന്തിങ്കിലും കാരണമുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ആത്മഹത്യ അല്ല എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്
മരണം ആത്മഹത ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അന്വേഷണം തുടരുകയാണ്. പ്രത്യുഷയുടെ കിടപ്പുമുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് സിലിണ്ടര്‍ കണ്ടെടുത്തിരുന്നു.

സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോകുക ആണെന്നും അടുത്ത ദിവസം തിരിച്ചെത്തുമെന്നും പറഞ്ഞാണ് വെള്ളിയാഴ്ച പ്രത്യുഷ വീട്ടില്‍ നിന്നിറങ്ങിയത്. ശനിയാഴ്ച രാവിലെ പ്രത്യുഷയെ അച്ഛന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ബുട്ടിക്കിലെത്തിയ പ്രത്യുഷയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് വാച്ച്മാന്‍ അവരുടെ വീട്ടിലേക്ക് വിളിച്ചു.
കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ
വീട്ടുകാരെത്തി ബുട്ടിക്ക് തുറന്ന് നോക്കിയപ്പോഴാണ് കുളിമുറിയില്‍ പ്രത്യുഷയുടെ മൃതദേഹം കണ്ടെത്തിയത്.യുകെയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രത്യുഷ 'പ്രത്യുഷ ഗരിമെല്ല' എന്ന പേരില്‍ ബഞ്ചാര ഹില്‍സില്‍ ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു. ടോളിവുഡിലും ബോളിവുഡിലും ഒട്ടേറെ പ്രമുഖരുടെ ഫാഷന്‍ ഡിസൈനറായിരുന്നു.
കുളിമുറിയില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് അറിയിച്ചത്. പ്രത്യുഷയുടെ മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തുകയും ഇതിന് പിന്നാലെയാണ് മരണത്തില്‍ ദുരൂഹതയുണ്ടാവുന്നത്.
മരണത്തില്‍ ദജുരൂഹതയുണ്ടെന്ന് കാട്ടി ബഞ്ചാരാ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുകെയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രത്യുഷ ആദ്യം അച്ഛന്റെ ബിസിനസില്‍ പങ്കാളിയായിരുന്നു. പിന്നീട് ഫാഷന്‍ ലോകത്തേക്ക് തിരിയുകയായിരുന്നു.












Click it and Unblock the Notifications