കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെലിബ്രിറ്റികളേ ജാഗ്രതൈ! തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിങ്ങള്‍ക്ക് പണി തരും

വ്യാജ വാഗ്ദാനം നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ച പല സെലിബ്രിറ്റികളും പില്‍ക്കാലത്ത് വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു

  • By Sandra
Google Oneindia Malayalam News

ദില്ലി: വ്യാജ അവകാശവാദങ്ങളുമായി വരുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയത്തിന് മന്ത്രിമാരുള്‍പ്പെട്ട പാനലിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്.

വ്യാജ വാഗ്ദാനം നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ച പല സെലിബ്രിറ്റികളും പില്‍ക്കാലത്ത് വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, മലൈക അറോറ എന്നിവരും വ്യത്യസ്ത പരസ്യ വിവാദത്തില്‍പ്പെട്ടവരാണ്. കേന്ദ്രസര്‍ക്കാരിന്റെ നീക്കം ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് പല ഘടത്തിലും തലവേദനയാവും.

തടവില്ല, പിഴ മാത്രം

തടവില്ല, പിഴ മാത്രം

യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പരസ്യങ്ങൡ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ അംഗീകരിച്ച മന്ത്രിമാരുടെ പാനല്‍ ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

സെലിബ്രിറ്റികള്‍ ജാഗ്രതൈ!!

സെലിബ്രിറ്റികള്‍ ജാഗ്രതൈ!!

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്ക് തടവ് ശിക്ഷ നല്‍കാന്‍ നീക്കമില്ലെങ്കിലും ഉല്‍പ്പാദകര്‍ക്ക് പത്ത് ലക്ഷം പിഴയും രണ്ട് വര്‍ഷം തടവുമാണ് ഇത് നിലവില്‍ വരുന്നതോടെ ലഭിക്കുക. നിരോധിച്ച പരസ്യങ്ങളില്‍ വീണ്ടും അഭിനയിക്കാന്‍ തയ്യാറാവുന്ന സെലിബ്രിറ്റികളില്‍ നിന്ന് 50 ലക്ഷം രൂപ വരെ പിഴയാി ഈടാക്കാനും നീക്കമുണ്ട്.

 പരസ്യങ്ങള്‍ക്ക് പിടിവീഴും

പരസ്യങ്ങള്‍ക്ക് പിടിവീഴും

ജങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ നിന്ന് 50 ലക്ഷം രൂപ ഈടാക്കാനും അഞ്ച് വര്‍ഷം വരെ തടവ് നല്‍കാനുമാണ് പാനല്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന് പുറമേ പരസ്യങ്ങള്‍ നല്‍കുന്ന പ്രസാധകര്‍, പ്രക്ഷേപണം ചെയ്യുന്ന ടിവി ചാനലുകള്‍ എന്നിവയ്ക്ക് പരസ്യങ്ങള്‍ നല്‍കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങളും ഇതോടൊപ്പം പുറത്തിറക്കും.

കേന്ദ്രം വിലങ്ങിടും

കേന്ദ്രം വിലങ്ങിടും

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചാല്‍ അത്തരക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പരസ്യങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതോടെ പരസ്യങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രം ഉത്തരവിടും.

സൗന്ദര്യം തേടിയെത്തില്ല

സൗന്ദര്യം തേടിയെത്തില്ല

ഇന്ദുലേഖ ബ്യൂട്ടി സോപ്പി പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പൊള്ളയാളെന്നും മാസങ്ങളോളം സോപ്പ് ഉപയോഗിച്ചിട്ടും നിറം വര്‍ധിച്ചില്ലെന്ന ആരോപണവുമായി ഇന്ദുലേഖയ്‌ക്കെതിരെ മധ്യവയസ്‌കന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിരുന്നു. ഒടുവില്‍ ഇന്ദുലേഖ പരസ്യം പിന്‍വലിക്കുകയായിരുന്നു.

വിവാദങ്ങള്‍ കുരുക്കിയവര്‍

വിവാദങ്ങള്‍ കുരുക്കിയവര്‍

മാഗ്ഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റെ എന്നിവര്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു.

English summary
:Celebrities in India may face ban for misleading ads; no jail term, fine could go up to Rs 10 lakh. Centre governmet plans to add this conditinos to stop misleading advertisements, and also bans involvement of celebrities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X