കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ മോഷണം: ഡോക്ടര്‍മാര്‍ 20കാരന്റെ ലിംഗം ഛേദിച്ചു, കൊന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു സംഘം ജൂനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവാവിന്റെ ലിംഗം ഛേദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ ആര്‍ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പിടികൂടുകയായിുരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ആളെ പിടികൂടി എന്ന് സന്ദേശം കിട്ടിയാണ് തങ്ങള്‍ മെഡിക്കല്‍ കോളേജില്‍ എത്തിയതെന്ന് കൊല്‍ക്കത്ത ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ധ്രുബ്‌ജ്യോതി പറഞ്ഞു.

west-bengal

തങ്ങള്‍ എത്തുമ്പോള്‍ ഇയാളെ ഹോസ്റ്റല്‍ വരാന്തയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ കെട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്നും മുളവടിയും മരക്കഷണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, ഇയാളുടെ മുഖത്തും അടിവയറ്റിലും അരക്കെട്ടിലും മാരകമായി പരിക്കേറ്റതായാണ് പറയുന്നത്.

ഇയാളെ ഹോസ്റ്റലിലെ ഗെയിംസ് റൂമില്‍ കൊണ്ടുപോയി ലിംഗം ഛേദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാനായി മെഡിക്കല്‍ കോളേജ് ഏഴംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് സംഘം അന്വേഷണം തുടങ്ങിയതായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

English summary
Cellphone thief thrashed, allegedly castrated by junior doctors on Kolkata.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X