കൈക്കൂലി; സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ അറസ്റ്റില്‍
ദില്ലി: ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച ഒരു സംഭവത്തില്‍ സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) അദ്ധ്യക്ഷന്‍ രാകേഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക ചിത്രത്തിന് അനുമതി നല്‍കാന്‍ 70,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടില്‍ സിബിഐ കഴിഞ്ഞയാഴ്ച റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 10.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. സിനിമകള്‍ക്ക് അനുമതി നല്‍കാനായി രാകേഷ് കുമാര്‍ നിര്‍മാതാക്കളില്‍ നിന്നും സെന്‍സര്‍ ഏജന്റുമാരില്‍ നിന്നും കൈക്കൂലി വാങ്ങിക്കുക പതിവാണെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.

ചത്തീസ്ഗണ്ഡില്‍ നിന്നുളള പ്രാദേശിക ചിത്രം മോര്‍ ദൗകി കി ബിഹാവിന്റെ സെന്‍സറിംഗ് സര്‍ട്ടിഫിക്കറ്റുമായി ബ്ന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഗസ്ത് 15നായിരുന്നു ചിത്രത്തിന്റെ റിലീസിംഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ രാകേഷ് കുമാര്‍ മന:പൂര്‍വം വൈകിപ്പിക്കുകയായിരുന്നു.
എളുപ്പം സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 70,000 രൂപ കൈക്കൂലി വേണമെന്ന് പവീണ്‍ മോഹറെ എന്ന സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്റിനോട് രാകേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഏജന്റ് പരാതിയുമായി സിബിഐയെ സമീപിക്കുകയായിരുന്നെന്നാണ് വിവരം. സെന്‍സര്‍ബോര്‍ഡ് അദ്ധ്യക്ഷനെ കൂടാതെ ഷിര്‍പതി മിശ്ര, സര്‍വേഷ് ജയ്‌സ്വാള്‍ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications