ഉഡ്താ പഞ്ചാബിനെ തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് കത്രിക രണ്‍ദീപ് ചിത്രത്തിന്
ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രം പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് 89 കട്ടുകള്‍ ആവശ്യപ്പെട്ട സെന്‍സര്‍ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധം പുകയുമ്പോള്‍ മറ്റൊരു ചിത്രത്തിലെ രംഗങ്ങള്‍ക്കും സെന്‍സര്‍ബോര്‍ഡ് വിലക്ക്. രണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ദോ ലഫ്‌സോണ്‍ കി കഹാനി എന്ന ചിത്രത്തിനാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വീണിരിക്കുന്നത്.
ചിത്രത്തിലെ സാലേ ,കുത്തേ എന്നീ വാക്കുകള്‍ കട്ടു ചെയ്ത ബോര്‍ഡ് ചിത്രത്തിലെ 18 സെക്കന്റുളള ചുംബനരംഗം 9 സെക്കന്റാക്കികുറച്ചു. ചിത്രത്തിന്റ സംവിധായകന്‍ ദീപക് തിജോരി സെന്‍സര്‍ബോര്‍ഡ് സംവിധായകരെ ചൂഷണം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തി. കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.

ഉഡ്താ പഞ്ചാബ് എന്ന സിനിമയില്‍ സെന്‍സര്‍ബോര്‍ഡ് കട്ടിനെതിരെ അനുപംഖേര്‍ ഉള്‍പ്പെടെയുളള നടന്മാര്‍ രംഗത്തെത്തിയിരുന്നു. സിനിമ സമൂഹത്തിന്റെ കണ്ണാടിയാണെന്നും അതില്‍ ആവിഷ്ക്കരിക്കുന്നതിനൊന്നും വിലക്കേര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് അനുപംഖേര്‍ പറഞ്ഞത്.












Click it and Unblock the Notifications