കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സിനിമയില്‍ പീീീീ ശബ്ദം ഉണ്ടാകില്ല, എന്തു മോശം വാക്കുകളും ഉപയോഗിക്കാം

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: സിനിമയില്‍ തെറിവിളി തുടരാം, സിനിമയില്‍ അശ്ലീല പദപ്രയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സെന്‍സെര്‍ ബോര്‍ഡ് പിന്‍വലിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അദ്ധ്യക്ഷന്‍ പഹ്‌ലജ് നിഹലാനി പുറത്തിറക്കിയ പട്ടികയാണ് പിന്‍വലിച്ചത്. അസഭ്യമോ,ആക്ഷേപകമായോ വ്യാഖ്യാനിക്കപ്പെടാവുന്ന വാക്കുകള്‍ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

പഹ്‌ലജ് നിഹലാനി പുറത്തിറക്കിയ മോശം വാക്കുകളുടെ പട്ടിക അംഗീകരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ബോര്‍ഡിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇത് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതോടെ സിനിമകളില്‍ ഇനിമുതല്‍ ബീപ് ശബ്ദം അധികം ഉണ്ടാകില്ല.

beep

ഇത്തരം വാക്കുകള്‍ നിരോധിക്കുന്നതിനേക്കാള്‍ സിനിമകളുടെ ഉള്ളടക്കമാണ് ശ്രദ്ധിക്കേണ്ടതെന്നായിരുന്നു അംഗങ്ങളുടെ അഭിപ്രായം. ചലച്ചിത്രതാരങ്ങളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. വാര്‍ത്താ വിതരണ മന്ത്രാലയം ഈ വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഇനി ഏതൊക്കെ മോശം വാക്കുകള്‍ സിനിമകൡ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വരും സിനിമകളില്‍ കണ്ടും കേട്ടും അറിയാം. തിയറ്ററില്‍ നിന്ന് കാതു പൊത്താന്‍ തയ്യാറായി നമുക്ക് പോകാം.

English summary
Censor Board withdraws controversial list of swear words in movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X