അശ്ലീലം അതിരുകടന്നു; 'രാധേ മാ'യുടെ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതിയില്ല
മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേമായുടെ യഥാര്‍ഥമുഖം തുറന്നുകാട്ടുകയെന്ന രീതിയില്‍ നിര്‍മിച്ച ഹിന്ദി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. സിനിമയിലെ അശ്ലീല രംഗങ്ങള്‍ അതിരുകടന്നതാണ് സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. സിനിമ രാധേമായെക്കുറിച്ചുള്ളതാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നില്ലെങ്കിലും അവരുടെ ജീവിതമെന്ന രീതിയിലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഹം ഹെ നൗട്ടി നൗട്ടി എന്ന് പേരിട്ട സിനിമ രണ്ടാം തവണയാണ് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. സിനിമയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് ആവശ്യമെങ്കിലും നിര്‍മാതാവ് ഇതിന് തയ്യാറായിട്ടില്ല. റിവൈസിങ് കമ്മറ്റി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.

നൗട്ടി നൗട്ടാങ്കി എന്റര്‍ടെയിന്റ്മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനുരാധെ മാ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകംതന്നെ യു ട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു. രണ്ടുതവണ അനുമതി നിഷേധിച്ചതോടെ കോടതിയെ സമീപിക്കാനാണ് സിനിമയുടെ നിര്‍മാതാവിന്റെ നീക്കം.
ആള്‍ദൈവം രാധേമാ അടുത്തിടെ ഏറെ വിവാദത്തിലകപ്പെട്ടിരുന്നു. ലൈംഗിക അപവാദവും സ്ത്രീധനക്കേസുകളും ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടു. കുട്ടിയുടുപ്പിട്ട് ഗ്ലാമര്‍ സുന്ദരികളുടെ മട്ടിലുള്ള ഇവരുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications