കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെസിന്റെ പശ്ചാത്തലത്തില്‍ പുതിയ വിവാദം;ചോദ്യാവലിയില്‍ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതെന്ന് ചോദ്യം

  • By Desk
Google Oneindia Malayalam News

ദില്ലി: 2021ലെ സെന്‍സെസിന് മുന്നോടിയായുള്ള ഗാര്‍ഹിക ഉപഭോഗത്തെ കുറിച്ചുള്ള ചോദ്യാവലിയില്‍ ജനങ്ങള്‍ ഏത് ഭക്ഷ്യധാന്യമാണ് ഉപയോഗിക്കുന്നതെന്ന കാര്യവും അന്വേഷിക്കും. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് പ്രതിപക്ഷവും പശ്ചിമ ബംഗാള്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവരം പുറത്തു വരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ വ്യാഴാഴ്ച പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഇത്തവണ 31 കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കും. കഴിഞ്ഞ തവണത്തെ സെന്‍സില്‍ 30 ചോദ്യങ്ങളാണ് ചോദിച്ചത്. ഇതില്‍ ധാന്യ ഉപഭോഗത്തെ കുറിച്ചുള്ള ചോദ്യം ഇല്ലായിരുന്നു.

ഇതോടൊപ്പം ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷന്‍സ് എന്ന ഭാഗത്ത് സ്മാര്‍ട്ട്ഫോണുകള്‍, പൈപ്പ്ഡ് ഗ്യാസ് കണക്ഷനുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നീ വിവരങ്ങളും ശേഖരിക്കും. സെന്‍സസിന്റെ ഭാഗമായി ഇതാദ്യമായാണ് ഇത്തരം വിവരങ്ങള്‍ അന്വേഷിക്കുന്നത്. എന്നാല്‍ സെന്‍സസുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനാണ് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നതെന്ന് അറിയിപ്പില്‍ പറയുന്നു. അതേസമയം ആളുകളുടെ ബാംങ്കിഗ് വിശദാംശങ്ങള്‍ അന്വേഷിക്കുന്ന ചോദ്യം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

Census

2021ലെ സെന്‍സസ് നടത്താനും എന്‍പിആര്‍ അപ്ഡേറ്റ് ചെയ്യാനുമുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി രണ്ടാഴ്ച കഴിഞ്ഞാണ് ഇപ്പോഴത്തെ വിജ്ഞാപനം പുറത്തു വന്നിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്യുന്നതിലെ ചില ചോദ്യങ്ങള്‍ ആശങ്കകള്‍ക്ക് കാരണമായതോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്ത് വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു വന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള എന്‍പിആര്‍ അപ്ഡേഷനില്‍ 21 ചോദ്യങ്ങളാണുള്ളത്. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും, അവസാന താമസസ്ഥലം, പാന്‍, ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അവസാനമായി 2010ലെ എന്‍പിആറില്‍ 15 ചോദ്യങ്ങളിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവയില്‍ മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും, അവസാന താമസസ്ഥലം തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണ 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഹൗസ് ലിസ്റ്റിംഗ് അപ്‌ഡേഷനും എന്‍പിആര്‍ അപ്ഡേറ്റും നടത്തും. ഇതിനുശേഷം 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയാണ് സെന്‍സസ് നടത്തുക.

English summary
Census, new question: What cereal do you consume?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X