കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ഇരട്ടത്താപ്പ്'; ട്വിറ്ററിനെതിരെ വീണ്ടും കേന്ദ്രം.. നിർദ്ദേശിച്ച മുഴുവൻ അക്കൗണ്ടുകളും മരവിപ്പിക്കണം

Google Oneindia Malayalam News

ദില്ലി; കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിൽ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന നിർദ്ദേശത്തിൽ ട്വിറ്ററും കേന്ദ്രവും തമ്മിൽ തുറന്ന പോരിലേക്ക്. തങ്ങളുടെ നിർദ്ദേശം അനുസരിക്കാൻ തയ്യാറാവാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം അതൃപ്തി അറിയിച്ചു. ഇന്ത്യയിൽ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്ന് ട്വിറ്റർ പ്രതിനിധികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ ഐടി സെക്രട്ടറി വ്യക്തമാക്കി.

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

നയങ്ങളുടെ കാര്യത്തിൽ ട്വിറ്റർ ഇന്ത്യയിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. യുഎസ് കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് പ്രകോപനപരാമായ ഉള്ളടക്കങ്ങൾ പങ്കുവെച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. അമേരിക്കൻ പ്രസിഡന്റിന്റേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു എന്നിരിക്കെ ചെങ്കോട്ട കലാപവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് അത്തരമൊരു നിലപാട് സ്വീകരിക്കാത്തതെന്നും കേന്ദ്രം ചോദിച്ചു.

twitter

257 അക്കൗണ്ടുകൾ കൂടി മരവിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. റിപബ്ലിക് ദിനത്തിലെ ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ മരവിപ്പിക്കണം എന്നായിരുന്നു ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആദ്യം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ചില അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 1178 ഓളം അക്കൗണ്ടുകൾ കൂടി മരവിപ്പിക്കണം എന്ന് വീണ്ടും കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെടുകയായിരുന്നു.ഖാലിസ്ഥാൻ അനുഭാവികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതോ പാകിസ്ഥാന്റെ പിന്തുണയുള്ളതോ ആയ അക്കൗണ്ടുകൾ
ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇവ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു സർക്കാർ വാദം.

അതേസമയം കഴിഞ്ഞ ദിവസം ഇതിൽ ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം ട്വിറ്റർ മരവിപ്പിച്ചു. എന്നാൽ ഇവ ഇന്ത്യയ്ക്ക് പുറത്ത് ലഭ്യമാകുമെന്നും ട്വിറ്റർ വ്യക്തമാക്കി. തുറന്ന ഇന്റർനെറ്റും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും ഒപ്പമാണ് ട്വിറ്ററെന്നും കേന്ദ്രസർക്കാർ നിർദ്ദേശം ഇന്ത്യയിലെ നിയമത്തിന് അനുസൃതമാണെന്ന് തോന്നുന്നില്ലെന്നും ട്വിറ്റർ മറുപടി നൽകിയിരുന്നു. മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടില്ലെന്നും ട്വിറ്റർ അറിയിച്ചു. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയായതിനാലാണിതെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു.

പാര്‍വതിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം, പിന്നില്‍ സിനിമാ പ്രവര്‍ത്തകര്‍!!പാര്‍വതിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം, പിന്നില്‍ സിനിമാ പ്രവര്‍ത്തകര്‍!!

ഫ്ലൂ ഷോട്ട് എടുത്ത കുട്ടികളിൽ കൊവിഡ് ഭീഷണി കുറയും: ലക്ഷണങ്ങളും കുറയുമെന്ന് പഠനംഫ്ലൂ ഷോട്ട് എടുത്ത കുട്ടികളിൽ കൊവിഡ് ഭീഷണി കുറയും: ലക്ഷണങ്ങളും കുറയുമെന്ന് പഠനം

2014ലെ ഖഗ്രഗഡ് സ്‌ഫോടനം; മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് 29 വര്‍ഷത്തെ തടവ്2014ലെ ഖഗ്രഗഡ് സ്‌ഫോടനം; മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് 29 വര്‍ഷത്തെ തടവ്

English summary
Center again against Twitter .. All suggested accounts should be frozen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X