കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തിനെതിരായ പ്രതിരോധം; തുറന്ന കത്ത്‌ പ്രാദേശിക ഭാഷകളില്‍ തര്‍ജമ ചെയ്യാനൊരുങ്ങി കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ്‌ തോമര്‍ പുറത്തുവിട്ട 8 പേജുള്ള തുറന്ന കത്ത്‌ രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യാനൊരുങ്ങി കേന്ദ്രം. പുതിയ കര്‍ഷക ബില്ലുകളെ ന്യായീകരിച്ച്‌ കഴിഞ്ഞ ആഴ്‌ച്ചയാണ്‌ രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഹിന്ദി ഭാഷയില്‍ 8 പേജുള്ള തുറന്ന കത്ത്‌ കേന്ദ്ര കാര്‍ഷിക മന്ത്രി തയാറാക്കിയത്‌.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഹിന്ദഭാഷ സംസാരിക്കാനോ വായിക്കാനോ സാധിക്കാത്ത ജനങ്ങള്‍ ഉള്ളതിനാലാണ്‌ പ്രാദേശിക ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്യാനുള്ള തീരുമാനം കേന്ദ്രം എടുത്തതെന്ന്‌ ന്യൂസ്‌ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന നല്ല കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ്‌ കത്തിലൂടെ ലക്ഷ്യമിടുന്നത്‌.

tomar

തുറന്ന കത്ത്‌ ആദ്യം ഇംഗ്ലിഷിലേക്കും പിന്നീട്‌ ഹിന്ദിഉപയോഗിക്കാത്ത സംസ്ഥാനങ്ങളായ വെസ്‌റ്റ്‌ ബംഗാള്‍, തെലുങ്കാന. തമിഴ്‌നാട്‌, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷകളിലേക്കും നരേന്ദ്ര തോമറിന്റെ തുറന്ന കത്ത്‌ തര്‍ജമ ചെയ്യും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളിലേക്കും കത്ത്‌ എത്തിക്കാന്‍ ശ്രമിക്കണമെന്ന്‌ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട്‌ അഭ്യര്‍ഥിച്ചിരുന്നു.

നേരത്തെ കേന്ദ്ര കാര്‍ഷിക മന്ത്രി പുറത്തുവിട്ട കത്തില്‍ കര്‍ഷകരെ ഉപയോഗിച്ച്‌ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ അജണ്ഡയുടെ ഭാഗമാണ്‌ കര്‍ഷപ്രക്ഷോഭമെന്ന്‌്‌ കേന്ദ്ര മന്ത്രി നരേന്ദ്ര തോമര്‍ ആരോപിക്കുന്നു. പുതിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക്‌ വലിയ രീതിയില്‍ ഗുണെചെയ്യുമെന്നും താങ്ങുവില ഇല്ലാതാകുമെന്നത്‌ കള്ള പ്രചരണം മാത്രമാണെന്നും കത്തില്‍ മന്ത്രി വ്യക്തമാക്കുന്നുണ്ട്‌.ദേശവിരുദ്ധ സംഘടനകള്‍ സമരത്തിനുള്ളില്‍ കടന്നു കയറി രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതയും കത്തിന്റെ രണ്ടാം ഭാഗത്തില്‍ കേന്ദ്ര മന്ത്രി ആരോപിക്കുന്നുണ്ട്‌.

എന്നാല്‍ നരേന്ദ്ര തോമറിന്റെ തുറന്ന കത്തിനോട്‌ രൂക്ഷമായ രീതിയിലാണ്‌ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ പ്രതികരിച്ചത്‌. കത്തിന്റെ കോപ്പികള്‍ കത്തിച്ച്‌ പ്രതിഷേധിച്ച കര്‍ഷകര്‍ നരേന്ദമോദിക്കും , നരേന്ദ്ര തോമറിനു മറുപടി കത്തെഴുതുകയും ചെയ്‌തു. പ്രധാനമന്ത്രിയുടേയും കാര്‍ഷിക മന്ത്രിയുടേയും വാദങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന്‌ കര്‍ഷകര്‍ മറുപടി നല്‍കി. കേന്ദ്രത്തിന്റെ അനുകമ്പ കര്‍ഷകര്‍ക്കാവശ്യമില്ലെന്നും കത്തില്‍ പറയുന്നു.ഞങ്ങളുടെ ആവശ്യം വളരെ ലളിതമാണ്‌. പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുകയെന്നതാണ്‌ ഞ്‌ങ്ങളുടെ ആവശ്യം. അല്ലാതെ മറ്റ്‌ രാഷ്ട്രീയ ഗൂഢ ലക്ഷ്യങ്ങള്‍ ഒന്നും തങ്ങള്‍ക്കില്ലെന്നും കര്‍ഷകര്‍ മറുപടിക്കത്തില്‍ പറയുന്നു. കഴിഞ്ഞ 23 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌.

English summary
center decided to translate agriculture minister 8 page letter to different Indian languages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X