കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ്, കേന്ദ്ര ഇന്‍റലിജന്‍സ് മേധാവികളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി..ഐബി,റോ മേധാവികള്‍ തുടരും

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്‍ഡിഎ സര്‍ക്കാറിന്‍റെ ഇനിയുള്ള നീക്കങ്ങളെല്ലാം. ഇന്‍റലിജന്‍സ് ബ്യൂറോയുടെയും റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിങ്ങിന്‍റെയും തലവന്‍മാരുടെ കാലാവധി 6 മാസത്തേക്ക് നീട്ടിയതാണ് ഇതില്‍ പുതിയത്. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയ്ന്‍, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് സെക്രട്ടറി അനില്‍ കെ ധസ്മന എന്നിവരുടെ കാലാവധി ആറു മാസത്തേക്ക് നീട്ടിയിരിക്കയാണ്. ഇരുവരുടെയും കാലാവധി രണ്ട് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ആണ് കാലാവധി 6 മാസത്തേക്ക് നീട്ടിയത്.

photo-2018-12

ബിജെപി സര്‍ക്കാറിന്‍റെ നീക്കം ഇന്റലിജന്‍സ് കേന്ദ്രത്തിലേക്ക് പുതിയ നിയമനങ്ങള്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായാല്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമോ എന്ന് പരിഗണിച്ചാണ്.ഡിസംബറില്‍ ഇരുവരുടെയും കാലാവധി അവസാനിക്കാനിരിക്കെ മെയ് വരെ നീട്ടിയത് ഇന്റലിജന്‍സ് കേന്ദ്രത്തില്‍ നിന്ന് ഒറു ഭീഷണിയുണ്ടാകാതിരിക്കാനാണ്. പ്രധാനമന്ത്രി ചെയര്‍മാനായ അപ്പോയിന്‍മെന്റ് കമ്മിറ്റി ഓഫ് കാബിനറ്റ് ആണ് തന്ത്രപ്രധാനമായ മേഖലയിലേക്ക് നിയമനം നടത്തുന്നത്. അതിനാല്‍ ഇരുവരുടെയും കാലാവധി നീട്ടിയതില്‍ സംശയത്തിന് സാധ്യത നല്കാതെയാണ് നീക്കം.

anil jain


കേന്ദ്രത്തിന് ഐബിയുടെയും റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിന്റെയും മേധാവികളെ മാറ്റാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും ഇനി 6 മാസത്തിനകം പുതിയ മന്ത്രിസഭ വരുമ്പോള്‍ തീരുമാനമെടുക്കട്ടെയെന്നുമാണ് കേന്ദ്രത്തില്‍ നിന്നുള്ള വിശദീകരണം.

English summary
Center extend the IB and RAW chief tenure extends for another 6 months. Decision is aiming at Loksabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X