deepfake content: തിരഞ്ഞെടുപ്പിന് മുന്‍പായി ഡീപ്ഫേക്കിനെതിരേ കര്‍ശന നടപടിയുമായി കേന്ദ്രം; പുതിയ നിയമം ഇങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഡീപ്ഫേക് ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ഉള്ളടക്കങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ഡീപ്ഫേക്ക് ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാനാകുന്ന വിധത്തിലായിരിക്കണം നിര്‍മിക്കേണ്ടത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതോ മാറ്റം വരുത്തിയതോ ആയ എല്ലാ ചിത്രങ്ങളും വീഡിയോകളും വോയ്സ് നോട്ടുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഇനി മുതല്‍ വ്യക്തമായി അടയാളപ്പെടുത്തേണ്ടതുണ്ട്. ആളുകള്‍ക്ക് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലായിരിക്കണം ചിത്രങ്ങള്‍ നിര്‍മിക്കേണ്ടത്. എഐ ജനറേറ്റ് ചെയ്ത ഉള്ളടക്കത്തിന് വ്യക്തമായ ലേബല്‍ ഉണ്ടായിരിക്കണം അല്ലെങ്കില്‍ അത് കൃത്രിമമാണെന്ന് കാണിക്കുന്ന മെറ്റാഡാറ്റ ചേര്‍ത്തിരിക്കണം. ചിത്രങ്ങളുടെയും വീഡിയോകളുടെയും പത്ത് ശതമാനമെങ്കിലും ഇത്തരം ലേബലുകള്‍ ഉണ്ടായിരിക്കണം. വീഡിയോകളുടെയും ഓഡിയോകളുടെയും തുടക്കത്തിലും ഇത്തരം മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാണ്.

പരാതി ലഭിക്കുന്ന ആക്ഷേപകരമായ പോസ്റ്റുകള്‍ വെറും മൂന്ന് മണിക്കൂറിനുള്ളില്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പ്രത്യേക ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ഉപയോക്താക്കള്‍ പോസ്റ്റുകള്‍ പങ്കുവെക്കുമ്പോള്‍ അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിതമാണോ എന്ന് പ്ലാറ്റ്ഫോമുകള് ചോദിക്കണം. നിയമങ്ങള്‍ ലംഘിച്ചാലുള്ള ശിക്ഷകളെക്കുറിച്ച് ഓരോ മൂന്ന് മാസത്തിലും ഉപയോക്താക്കള്‍ക്ക് കൃത്യമായ മുന്നറിയിപ്പും നല്‍കേണ്ടതുണ്ട്.
പ്രമുഖ വ്യക്തികളുടെ ഡീപ്ഫേക്ക് വീഡിയോകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങള്‍ തടയാനുമാണ് മന്ത്രാലയം ഈ നീക്കം നടത്തുന്നത്. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും ഉള്‍പ്പെടെ ഇത്തരം ഡീപ്ഫേക്ക് വ്യാജപ്രചാരണങ്ങളുടെ ഇരകളായിട്ടുണ്ട്. അവരറിയാതെ അവരുടെ ഡീപ് ഫേക്ക് ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍. വ്യാജ മാധ്യമങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. ഡിജിറ്റല്‍ ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കാനും ആധികാരികമായ വിവരങ്ങള്‍ മാത്രം ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഐടി നിയമങ്ങളില്‍ ഈ സുപ്രധാന മാറ്റങ്ങള്‍ വരുത്തുന്നത്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications