കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രൂക്ഷമാവുന്ന കേരളം ഉള്‍പ്പടേയുള്ള എട്ട് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കേരളം, മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്നാട്പശ്ചിമബംഗാൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക്, വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ അയച്ചു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളിൽ സഹായിക്കാനും, മഹാമാരിയെ പിടിച്ചുകെട്ടാനും ആവശ്യമായ പിന്തുണ അതാത് ഭരണകൂടങ്ങൾക്ക് ഉറപ്പുനൽകുന്നത് ലക്ഷ്യമിട്ടാണ് നടപടി

മൂന്നു പേരടങ്ങുന്ന വിദഗ്ധ സംഘത്തിന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥർ നേതൃത്വം നൽകും. സംസ്ഥാന /കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളും ആയി ചേർന്ന് പ്രവർത്തിക്കുന്ന സംഘങ്ങൾ, മേഖലയിൽ കോവിഡ്കേസുകളിൽ അടുത്ത കാലത്തായി ഉണ്ടായ വർധനയുടെ കാരണങ്ങൾ പരിശോധിക്കും. രോഗപ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ അധികൃതരുമായി ചേർന്ന് ആവശ്യമായ നിയന്ത്രണ നടപടികൾക്കും സംഘങ്ങൾ രൂപം നൽകും.

coronavirus

പ്രതിദിന രോഗ സ്ഥിരീകരണത്തിൽ വർധന രേഖപെടുത്തുന്ന കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ ഭരണകൂടങ്ങൾക്ക് കേന്ദ്രസർക്കാർ കത്തെഴുതിയിരുന്നു. ഈ മേഖലകളിൽ ആര്‍ടിപിസിആര്‍ പരിശോധനകളുടെ അനുപാതത്തിൽ കുറവും,ചില ജില്ലകളിൽ രോഗ സ്ഥിരീകരണ നിരക്കിൽ വർധനയും രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപന സാധ്യതകൾ പൂർണ്ണമായും ഒഴിവാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, ആർ ടി പി സി ആർ പരിശോധന ഊർജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയ സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്ന, എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവർക്കും ആർ ടി പി സി ആർ പരിശോധന കർശനമായി നടത്തണമെന്ന് സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

English summary
Center has sent special teams to eight states, including Kerala, where covid is on the rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X