ഇനി ഐപിസി ഇല്ല: പകരം, ഭാരതീയ ന്യായ സംഹിത: ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന ബില്‍ അവതരിപ്പിച്ചു
ഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്നും ഇത് പൊളിച്ചെഴുതേണ്ടത് ആവശ്യമാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.
ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത ബിൽ, 2023, ഭാരതീയ ന്യായ സനിതാ ബിൽ, 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവയാണ് പുതിയ ബില്ലുകള്‍. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമാണ് ഭാരതീയ ന്യായ സംഹിത. നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ക്രിമിനൽ നടപടിച്ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വരും. ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരമായിരിക്കും ഭാരതീയ സാക്ഷ്യം.

'ഓഗസ്റ്റ് 16 മുതല്‍, സ്വാതന്ത്ര്യത്തിന്റെ 75 മുതല്‍ 100 വര്‍ഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ഐപിസി (1857), സിആര്‍പിസി (1858), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ട് മുതലുള്ള പഴയ നിയമങ്ങൾ ഗുലാമിയുടെ (അടിമത്വത്തിന്റെ) പ്രതീകമായിരുന്നു' എന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
പുതിയ ബില്ലുകൾ രാജ്യദ്രോഹ നിയമത്തിന്റെ "പൂർണ്ണമായ പിൻവലിക്കൽ" നിർദ്ദേശിക്കുന്നു. അതേസമയം, രാജ്യദ്രോഹ നിയമം (ഐപിസിയുടെ 124 എ വകുപ്പ്) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയില്‍ മാറ്റുമെന്നാണ് റിപ്പോർട്ട്. 'ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും' എന്നാണ് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ആൾക്കൂട്ട കൊലപാതക കേസുകളിൽ വധശിക്ഷ നടപ്പാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായും ഷാ അറിയിച്ചു. അതോടൊപ്പം തന്നെ മൂന്ന് ക്രിമിനല്‍ നിയമങ്ങളുടേയും പേര് ഹിന്ദിയിലേക്ക് മാറിയെന്നതും ശ്രദ്ധേയമാണ്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications