Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റിൽ നീക്കി വെച്ച തുക പോലും ചെലവഴിക്കാതെ ആദിവാസികളെ കേന്ദ്രം അവഗണിക്കന്നു: ശിവദാസന്‍ എംപി

ബജറ്റിൽ നീക്കി വെച്ച തുക പോലും ചെലവഴിക്കാതെ ആദിവാസികളുടെ ക്ഷേമത്തെ കേന്ദ്ര സർക്കാർ അവഗണിച്ചെന്ന് സിപിഎം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍. രാജ്യസഭയില്‍ വിഷയം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കായി 1200 കോടി രൂപ അനുവദിച്ചെങ്കിലും ഒരു രൂപ പോലും വിനിയോഗിച്ചില്ല. ആദിവാസികൾക്ക് ധാരാളം തദ്ദേശീയമായ അറിവുകളുണ്ട്, അത് സംരക്ഷിക്കപ്പെടുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദിവാസി ഗവേഷണ സ്ഥാപനങ്ങൾക്കായി അനുവദിച്ച 60 കോടിയിൽ 2021-22ൽ വെറും 1.6 കോടി മാത്രമാണ് വിനിയോഗിച്ചത്. ട്രൈബൽ സബ് സ്‌കീമിന് പ്രത്യേക ഗ്രാന്റിന്റെ വിനിയോഗം വെറും 164 കോടി രൂപ. ആദിവാസികളുടെ സാക്ഷരതാ നിരക്ക് 58.95% മാത്രമാണ്. ആയുർദൈർഘ്യം 60 ആണ്. ശിശുമരണ നിരക്ക് (ഐഎംആർ) വളരെ കൂടുതലാണ്എല്ലാ സൂചകങ്ങളിലും, സാധാരണക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ആദിവാസികൾ പിന്നാക്കാവസ്ഥയിലാണ്.

sivadasanmp

ജനസംഖ്യയുടെ 8 മുതൽ 9 ശതമാനം വരെ പട്ടികവർഗ്ഗക്കാരാണ്, എന്നാൽ അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണങ്ങളിൽ 14 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 1-4 വയസ്സിനിടയിലുള്ള മരണങ്ങളിൽ 23 ശതമാനവും ആദിവാസികൾക്കിടയിലാണ്. ഡിജിറ്റൽ ഡിവൈഡ് വളരെ കൂടുതലാണ്. 75-ാമത് NSSO ഡാറ്റ അനുസരിച്ച്, ആദിവാസി ജനസംഖ്യയുടെ 77.3% പേർക്ക് ഇന്റർനെറ്റ് ലഭ്യമല്ല. ലോക്ക്ഡൗൺ സമയത്ത് 90% ആദിവാസി വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല.ആദിവാസി മേഖലകളിൽ നല്ല ലൈബ്രറികളും വായനശാലകളും കുറവാണ്. ശാക്തീകരിക്കുന്ന പൊതു ഇടങ്ങളുടെ എണ്ണവും പരിമിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആദിവാസികളിൽ ഭൂരിഭാഗവും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ്. സംഘടിത മേഖലയിലെ തൊഴിലുകളുടെ അനുപാതം വളരെ കുറവാണ്. ഈ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് അനുവദിച്ച തുക വളരെ പരിമിതമാണ്. അനുവദിച്ച തുക പോലും വിനിയോഗിക്കുന്നില്ല. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 7484 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. എന്നാൽ ഈ വിഹിതത്തിൽ 6126 കോടി മാത്രമാണ് ചെലവഴിച്ചത്. അതായത്, സർക്കാർ അനുവദിച്ച തുകയുടെ 19 ശതമാനം ചെലവഴിച്ചില്ല. ഇതൊരു ദൗർഭാഗ്യകരമായ അവസ്ഥയാണ്.

മൊത്തം ജനസംഖ്യയുടെ 8.6 ശതമാനമാണ് ആദിവാസികൾ. അങ്ങനെ മൊത്തം ബജറ്റ് ചെലവിന്റെ 8.6 ശതമാനമെങ്കിലും പട്ടികവർഗക്കാർക്കായി നീക്കിവയ്ക്കണം.എന്നാൽ ആകെ ചെലവിന്റെ 2.26 ശതമാനം മാത്രമാണ് ആദിവാസികൾക്കായി സർക്കാർ നീക്കിവെച്ചത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിനെ നേരിടാൻ ബജറ്റിൽ സമഗ്രമായ ഒരു നടപടിയുമില്ല, ഈ ബജറ്റിൽ സാമൂഹിക സുരക്ഷാ ചെലവുകൾ വെട്ടിക്കുറച്ചതും ആത്യന്തികമായി ആദിവാസികളുടെ താൽപര്യത്തിന് എതിരാണ്. ഭക്ഷ്യ സബ്‌സിഡി 80,000 കോടിയും തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് 25 ശതമാനവും കുറച്ചും ആദിവാസി മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ചയില്‍ വി ശിവദാസന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+