Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന് ഒരു തുള്ളി വെള്ളം നല്‍കില്ല; ഭീകര വേട്ടക്ക് പിന്തുണയെന്ന് യുഎസ്; മധ്യസ്ഥത വഹിക്കാമെന്ന് ഇറാന്‍

ഡല്‍ഹി: പാകിസ്താന് സിന്ധു നദിയില്‍ നിന്നുള്ള ജലം തടയുന്നതിനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നതായി കേന്ദ്ര സർക്കാർ. ഇതോടൊപ്പം തന്നെ തീവ്രവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് യു എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ് രംഗത്ത് വന്നു. ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പ്രശ്നം പരിഹരിക്കുന്നത് തങ്ങള്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ വാർത്തയും വെള്ളിയാഴ്ച വൈകീട്ടോടെ പുറത്ത് വന്നിട്ടുണ്ട്.

ഒരു തുള്ളി ജലം നല്‍കില്ല

26 പേരുടെ കൊലപാതകത്തിന് ഇടയാക്കിയ പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാറില്‍ നിന്നും പിന്മാറുന്നതായി ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു. യുദ്ധ സമാനമായ നീക്കം എന്നാണ് പാകിസ്താന്‍ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ. ഡാമുകളുടെ സംഭവരണ ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള മൂന്ന് ഘട്ട പദ്ധതിയാണ് സിന്ധു നദീജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ കേന്ദ്രം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

sindhu-river

ഇന്ത്യയില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് ഒഴുകി പോകാതിരിക്കാനുള്ള മാർഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ജല്‍ ശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നദികളിലെ മണ്ണ് നീക്കം ചെയ്തും വെള്ളം വഴിതിരിച്ചുവിടാനുമുള്ള പദ്ധതി തുടങ്ങുമെന്നും ജല്‍ ശക്തി വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കന്‍ പിന്തുണ

ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ് അറിയിച്ചത്. 'പഹല്‍ഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനുമുന്നിലെത്തിക്കണ്ടേതുണ്ട്. പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തില്‍ ബാധിക്കപ്പെട്ട ഇന്ത്യയ്‌ക്കൊപ്പം എല്ലാഅര്‍ഥത്തിലും അമേരിക്ക നിലകൊള്ളുന്നു.' തുള്‍സി ഗബ്ബാര്‍ഡ് എക്സില്‍ കുറിച്ചു.

thulsi-gabbard-

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് പിന്തുണ അറിയിച്ച് പരസ്യമായി പ്രതികരിക്കുന്ന ഉന്നത വ്യക്തികളില്‍ ഒരാളാണ് തുള്‍സി ഗബ്ബാര്‍ഡ്. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയുമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ നീചപ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാന്‍ എല്ലാ പിന്തുണയുമുണ്ടാകും' എന്നും തുള്‍സി കൂട്ടിച്ചേർത്തു.

Take a Poll

മധ്യസ്ഥത വഹിക്കാമെന്ന് ഇറാന്‍

ഇന്ത്യയും പാകിസ്താനും ഇടയിലെ സംഘർഷങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ രാഷ്ട്രങ്ങളാണ്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ സന്നദ്ധമാണെന്നും ഇറാന്‍ വ്യക്തമാക്കി.

iran

ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ സാംസ്കാരിക ബന്ധമുണ്ട്. ജനങ്ങള്‍ തമ്മിലും ബന്ധമുണ്ട്. ഇതിനെയെല്ലാം വളരെ പ്രധാന്യത്തോടെയാണ് ഞങ്ങള്‍ കാണുന്നതെന്നും വ്യക്തമാക്കിയ സയീദ് അബ്ബാസ് അരാഗ്ചി പ്രശസ്ത പേര്‍ഷ്യന്‍ കവിയായ സാദിയുടെ വരികളും ഉദ്ധരിച്ചു. 'ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും, അതിലൊരാള്‍ക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും' വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു.

തുറന്ന് പറച്ചില്‍

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ഇന്ത്യ വ്യക്തമായി ആരോപിക്കുമ്പോഴും അതിനെ തള്ളുകയാണ് പാക് ഭരണാധികരികള്‍. എന്നാല്‍ ഇതിന് ഇടയില്‍ തന്നെയാണ് പാക്കിസ്ഥാൻ പതിറ്റാണ്ടുകളായി ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന തുറന്ന് പറച്ചിലുകളുമായി പാക് പ്രതിരോധ വകുപ്പ് മന്ത്രി ഖ്വാജ ആസിഫ് തന്നെ രംഗത്ത് വരുന്നത്.

pak-defense

തങ്ങള്‍ക്ക് കുറ്റമറ്റ് ട്രാക്ക് റെക്കോർഡ് അല്ല ഉള്ളത്. യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ട്. ഏകദേശം മൂന്നു പതിറ്റാണ്ടുകളായി യുഎസിനു വേണ്ടിയും ബ്രിട്ടൻ ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നുണ്ട്. അത് വലിയ തെറ്റായിരുന്നു. അതിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച് വരുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ നിലപാടും വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. 'ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം' എന്നാണ് ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് ഉപ പ്രധാനമന്ത്രി പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+