കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് 30 വിമാനസര്‍വീസുകള്‍; മുഖ്യമന്ത്രിയുടെ ചര്‍ച്ച ഫലംകണ്ടു

Google Oneindia Malayalam News

ദില്ലി: കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന് അനുകൂലമായ തീരുമാനം. 30 വിമാനസര്‍വീസുകളാണ് പുതിയതായി അനുവദിക്കുക. കേരളത്തിലേക്കുള്ള വിമാന യാത്രാ ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ബോധിപ്പിച്ചു.

Cm

ആഘോഷ വേളകളില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാന കമ്പനികളുടെ ഉയര്‍ന്ന യാത്രാ നിരക്ക് സംബന്ധിച്ചും മുഖ്യമന്ത്രി വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മോദിയുടെ വമ്പന്‍ ദിപാവലി സര്‍പ്രൈസ് വരുന്നു; ജനകോടികള്‍ക്ക് ആശ്വാസം, നികുതി വെട്ടിക്കുറയ്ക്കുംമോദിയുടെ വമ്പന്‍ ദിപാവലി സര്‍പ്രൈസ് വരുന്നു; ജനകോടികള്‍ക്ക് ആശ്വാസം, നികുതി വെട്ടിക്കുറയ്ക്കും

അടുത്തിടെ കോഴിക്കോട് എംപി എംകെ വിജയരാഘവന്‍ എംപി കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന വെല്ലുവിളികള്‍ കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിശദീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം ദില്ലിയില്‍ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ് മന്ത്രി ഹര്‍ദീപ് സിങ് പുരി.

ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്‍ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്‍

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പ്രധാനമായും ഉന്നയിച്ചത് ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധന വിഷയമാണ്. ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ നിലപാടുകള്‍ ഈ സമിതിക്ക് മുമ്പാകെ ബോധിപ്പിക്കാന്‍ അവസരമുണ്ടാകും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രി കണ്ടു.

English summary
Center to Allowed New flight Service to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X