Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിപ്റ്റോ കറൻസി നിയന്ത്രണ ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം

ദില്ലി; ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാൻ. ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കുന്നതാണ് ബിൽ.എന്നിരുന്നാലും, ക്രിപ്‌റ്റോകറൻസിയുടെ അടിസ്ഥാന സാങ്കേതികവിദ്യയെയും അതിന്റെ ഉപയോഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകൾ ബില്ലിൽ അനുവദിക്കും. 29 ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോ കറൻസി ബിൽ ഉൾപ്പെടെ 26 പുതിയ ബില്ലുകളാണ് അവതരിപ്പിക്കുക.

crypto

ക്രിപ്റ്റോ കറൻസി സംബന്ധിച്ചുള്ള ആദ്യത്തെ പാർലമെന്ററി പാനൽ ചർച്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. ക്രിപ്‌റ്റോ കറൻസിയെ രാജ്യത്ത് നിരോധിക്കേണ്ടെന്നും പകരം നിയന്ത്രിക്കുകയാണ് വേണ്ടതെന്നുമായിരുന്നു നേരത്തേ പാനൽ നിലപാട്. നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വവും നിക്ഷേപ സാധ്യതകളും സംബന്ധി പരസ്യങ്ങ്‍ൾ ആശങ്കയുണ്ടാക്കിയിരുന്നു. ഡിജിറ്റൽ കറൻസികളുടെ നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നിരവധി സ്റ്റേക്ക്ഹോൾഡേഴ്സുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളിലെയും ആർ ബി ഐയിലെയും ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗവും ചേർന്നിരുന്നു.
ഇന്ത്യയിലെ ക്രിപ്‌റ്റോകറൻസികളുടെ അനിയന്ത്രിതമായ വളർച്ചയെക്കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും നേരത്തേ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം എല്ലാ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു, ഈ വർഷത്തെ ബജറ്റിൽ ബിൽ അവതരിപ്പിക്കാനുള്ള ആലോചനയും ഉണ്ടായിരുന്നു. സർക്കാർ പിന്നീട് ഈ നീക്കം ഉപേക്ഷിച്ചു. പകരം വിഷയം കൂടുതൽ ചർച്ച ചെയ്യാൻ ഒരു സമിതിയെ രൂപീകരിച്ചു. ക്രിപ്റ്റോ കറൻസികൾ നിരോധിക്കേണ്ടെന്നും മറിച്ച് നിയന്ത്രണമാണ് ആവശ്യമെന്നുമായിരുന്നു സമിതി നിർദേശം.

മറുവശത്ത്, ആർബിഐ ബിറ്റ്കോയിനും ക്രിപ്റ്റോകറൻസിക്കുമെതിരെ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ക്രിപ്‌റ്റോകറൻസികളെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിവരയിട്ടു. ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാത്തത് ഏത് സാമ്പിക സംവിധാനത്തിനും ഭീഷണിയാണെന്നായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് പ്രതികരിച്ചത്. നിലവില്‍ ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നാണ് റിപ്പോർട്ട്. അതേസമയം ക്രിപ്റ്റോ കറൻസി പരസ്യങ്ങളും നിയന്ത്രിച്ചേക്കും. ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ വാസിര്‍ എക്‌സ്, ബിറ്റ്ബിന്‍സ് തുടങ്ങിയവര്‍ ഇതോടകം പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

നിലവില്‍ ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്.2 കോടിയോളം ഇന്ത്യക്കാർ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+