സംസ്ഥാനങ്ങൾക്കും ന്യൂനപക്ഷ പദവി നിർവചിക്കാമെന്ന പ്രസ്താവനയുമായി കേന്ദ്രം
ഡൽഹി; സംസ്ഥാനങ്ങൾക്കും ന്യൂനപക്ഷ പദവി നിർവചിക്കാമെന്ന പ്രസ്ഥാവനയുമായി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് മതപരമോ ഭാഷാപരമോ ആയ ഒരു സമുദായത്തെ സംസ്ഥാനത്തിനുള്ളിൽ 'ന്യൂനപക്ഷ വിഭാഗമായി' പ്രഖ്യാപിക്കാനും കഴിയും. എന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
2011ലെ സെൻസസ് പ്രകാരം ലക്ഷദ്വീപ്, മിസോറാം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും ഈ സംസ്ഥാനങ്ങൾ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി ഉപാധ്യായ 2020-ൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 2002-ലെ ടിഎംഎ പൈ വിധിയിൽ സുപ്രീം കോടതി നിർദ്ദേശിച്ച തത്വമനുസരിച്ച് ഈ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ പദവി നൽകണമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 30 ന്റെ ആവശ്യങ്ങൾക്കായി, മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ സംസ്ഥാനാടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് ടിഎംഎ പൈ കേസിൽ സുപ്രീം കോടതി പറഞ്ഞിരുന്നു.

1992ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ടിന്റെ സെക്ഷൻ 2(സി) പ്രകാരം, 1993-ൽ കേന്ദ്രം മുസ്ലീങ്ങൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിന് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി 2017-ൽ ഉപാധ്യായ ആദ്യമായി സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്ത് ആകെമാനം ഹിന്ദുക്കൾ ഭൂരിപക്ഷമാണെങ്കിലും ചില സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും കണക്കെടുക്കുമ്പോൾ അവിടങ്ങളിൽ ഹിന്ദുക്കൾ എണ്ണത്തിൽ കുറവാണെന്നും അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു.
ലഡാക്ക്, മിസോറാം, ലക്ഷദ്വീപ്, കാശ്മീർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ യഥാർത്ഥ ന്യൂനപക്ഷങ്ങളായ ജൂതമതം, ബഹായിസം, ഹിന്ദുമതം എന്നിവയുടെ അനുയായികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സ്ഥാപിക്കാൻ കഴിയില്ലെന്ന ഹർജിക്കാരുടെ വാദം കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. 2016ൽ മഹാരാഷ്ട്ര ജൂതന്മാരെ ന്യൂനപക്ഷ വിഭാഗമായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും കർണാടക ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലമാനി, ഹിന്ദി, കൊങ്കണി, ഗുജറാത്തി എന്നീ ഭാഷകളെ ന്യൂനപക്ഷ ഭാഷകളായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ലഡാക്ക്, മിസോറാം, ലക്ഷദ്വീപ്, കാശ്മീർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള മാർഗരേഖകൾ തയ്യാറാക്കുന്നത് ഇത് പരിഗണിക്കാവുന്നതാണെന്നും കേന്ദ്രം പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications