കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കണ്ണുരുട്ടി... നോട്ട് നിരോധനത്തെ വാഴ്ത്തി കൃഷി മന്ത്രാലയം...

Google Oneindia Malayalam News

ദില്ലി; നോട്ടുനിരോധനത്തിനെതിരെ കേന്ദ്ര കൃഷി മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്‍വലിക്കുന്നു.നോട്ട് നിരോധനം കര്‍ഷകര്‍ക്ക് വലിയ വിപത്ത് ഉണ്ടാക്കിയെന്ന രിപ്പോര്‍ട്ട് കൃഷി മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച പാര്‍ലമെന്ററി പാനലിന് സമര്‍പ്പിച്ചിരുന്നു.കര്‍ഷകര്‍ക്ക് വിത്ത, വളം എന്നിവ ് വാങ്ങാന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.കാര്‍ഷിക മേഖലയില്‍ നോട്ട് നിരോധനം ഉണ്ടാക്കിയ പ്രഭാവം എന്തെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സുരേന്ദ്രന്റെ ജയില്‍ മോചനം നീളം.... ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി സുരേന്ദ്രന്റെ ജയില്‍ മോചനം നീളം.... ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഇന്ത്യയിലെ കോടിക്കണക്കിന് കര്‍ഷകരെ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചെന്നും നോട്ട് നിരോധനത്തെ എതിര്‍ത്തും കൃഷി മന്ത്രാലയം പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്കി.സമിതിയിലെ ബിജെപി അംഗങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ തിരിഞ്ഞതോടെയാണ് നിലപാട് മാറ്റാന്‍ കൃഷി മന്ത്രാലയം നിര്‍ബന്ധിതമായതെന്ന് പറയുന്നു.ധനകാര്യ കമ്മിറ്റി സെക്രട്ടറി കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയാണ്.ഇദ്ദേങം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ ട്വിറ്ററില്‍ ഇതേകുറിച്ച് പരാമര്‍ശിച്ചിരുന്നു.

note

ഇതോടെ സമ്മര്‍ദ്ദത്തിലായ കേന്ദ്ര കൃഷി മന്ത്രാലയം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പുതിയ റിപ്പോര്‍ട്ടിന്‍രെ പകര്‍പ് ഇന്ത്യ ടുഡെ ടിവി പുറത്തു വിട്ടിരുന്നു.നോട്ട് നിരോധനം കാര്‍ഷികമേഖലയില്‍ യാതൊരു വിപരീതഫലവും ഉണ്ടാക്കിയിട്ടില്ല എന്നും കാര്‍ഷികമേഖലയില്‍ വളര്‍ച്ചയുണ്ടായെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തിനങ്ങളും വിളവും മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും റിപ്പോര്‍ട്ട് തിരുത്തിയിരിക്കുന്നു.കൂടാതെ നോട്ട് നിരോധനം കാര്‍ശികമേഖലയെ കൂടുതല്‍ ഔപചാരികത വരുത്തിയന്നെും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ റിപ്പോര്‍ട്ട് പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.ആദ്യം നല്കിയ റിപ്പോര്‍ട്ടില്‍ നോട്ട് നിരോധനം കര്‍ഷകര്‍ തങ്ങളുടെ വിരിപ്പുകൃഷിയുടെ വിപണനം തുടങ്ങുകയും റാബി കൃഷിക്ക് വിത്ത് പാകുകയും ചെയ്തപ്പോഴാണ് ഉണ്ടായതെന്നും നോട്ട് നിരോധനം വിപണിയില്‍ നിന്നും പണം അത് ഏറെ ആവശ്യമുള്ള സമയത്ത് ഇല്ലാതാക്കിയെന്നും പറയുന്നു.

റിപ്പോര്‍ട്ട് പാര്‍ലമെന്റ് സമിതിക്ക് സമര്‍പ്പിച്ചതോടെ വലിയ സമമ്ര്#ദത്തിലായത് കേന്ദ്ര കൃഷി മന്ത്രലയ ഉദ്യോഗസ്ഥരാണ്.ഇതിന്റെ സമ്മര്‍ദത്താലാണ് പുതിയ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയം നിര്‍ബന്ധിതരായത്.പുതിയ റിപ്പോര്‍ട്ട് നോട്ട് നിരോധനത്തെ വിമര്‍ശിച്ച ഭാഗങ്ങളെല്ലാം നീക്കം ചെയ്തിരിക്കുന്നു.

നോട്ട് നിരോധനം വിത്ത് വാങ്ങുന്നതിനോ വിളകള്‍ വില്‍ക്കുന്നതിനോ യാതോരു തടസവും ഉണ്ടാക്കിയില്ലെന്നും ഉത്പാദനത്തില്‍ അധിക വരുമാനം നേടിക്കൊടുക്കുകയാണ് ഉണ്ടായതെന്നും പറയുന്നു.നോട്ട് നിരോധനം നടന്ന 2016ല്‍ കൃഷി 612.28 ലക്ഷം ഹെക്ടറാണെന്നും , ഉത്പാദനം 1367.75 ലക്ഷമാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.നോട്ട് നിരോധിച്ചത് വിളയുടെ വിലയില്‍ യാതോരു ഇടിവും ഉണ്ടാക്കിയില്ലെന്നും ലോണ്‍ തിരിച്ചടവ് നോട്ട് നിരോധനം മൂലം മന്ദഗതിയിലാക്കിയത് കര്‍ഷകരെ സഹായിച്ചെന്നും പറയുന്നു.

ഇതോടെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹന്‍ സിങ് നോട്ട് നിരോധനം യാതോരു പ്രത്യാഘാതവും ഉണ്ടാക്കിയില്ലെന്ന മോദി സര്‍ക്കാറിന്‍രെ വാക്കുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ്.നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്‍വലിച്ച് തടിയൂരി കര്‍ഷകരുടെയും പൊതുജനത്തിന്റെയും കണ്ണില്‍ പൊടിയിട്ടുകൊണ്ട്.

English summary
Central agriculture ministry made changes in the report sumbmitted before parliament standing committee finance on impact of demonetization in farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X