കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ജീവനക്കാർക്ക് വേണ്ടി കേന്ദ്രത്തിന്റെ മിഷൻ കർമ്മയോഗി, ഭാവിയിലേക്കെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: മിഷന്‍ കര്‍മ്മയോഗി സര്‍ക്കാര്‍ ജീവനക്കാരെ ഭാവിയിലേക്ക് സജ്ജരാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുളള നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷന്‍ കര്‍മ്മയോഗിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുളള എച്ച് ആര്‍ കൗണ്‍സിലിനാണ് മിഷന്‍ കര്‍മ്മയോഗിയുടെ ചുമതല. സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിലെ ഏറ്റവും വലിയ മാറ്റം എന്നാണ് മിഷന്‍ കര്‍മ്മയോഗിയെ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, അവരെ കൂടുതല്‍ സാങ്കേതിക ജ്ഞാനമുളളവരും ക്രിയാത്മകമായി ഇടപെടുന്നവരായും പ്രൊഫഷണലുകളായും മാറ്റുക എന്നതാണ് മിഷന്‍ കര്‍മ്മയോഗിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.

modi

മിഷന്‍ കര്‍മ്മയോഗിക്ക് നേതൃത്വം നല്‍കുന്ന എച്ച് ആര്‍ കൗണ്‍സിലില്‍ പ്രധാനമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിമാരും അന്താരാഷ്ട്ര വിദഗ്ധരും ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒരു മാതൃകാ കര്‍മ്മ യോഗിയാക്കി മാറ്റുക എന്നുളളതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. വ്യക്തിയെ കാര്യക്ഷമമാക്കുക എന്നത് മാത്രമല്ല സ്ഥാപനത്തേയും കാര്യക്ഷമമാക്കുക എന്നതാണ് മിഷന്‍ കര്‍മ്മയോഗി കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് സെക്രട്ടറി സി ചന്ദ്രമൗലി വ്യക്തമാക്കി.

'കൊടിയേരി സഖാവിന്റെ മക്കൾ തങ്കക്കുടങ്ങളാണ്', ട്രോളി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ'കൊടിയേരി സഖാവിന്റെ മക്കൾ തങ്കക്കുടങ്ങളാണ്', ട്രോളി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ

5 വര്‍ഷത്തേക്ക് 510 കോടി രൂപ മുതല്‍ മുടക്കിലാണ് മിഷന്‍ കര്‍മ്മയോഗി വിഭാവനം ചെയ്തിരിക്കുന്നത്. മിഷന്‍ കര്‍മ്മയോഗി പദ്ധതി സര്‍ക്കാരിന്റെ മാനുഷിക വിഭവ ശേഷിയെ ഘട്ടംഘട്ടമായി മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐജിഓടി കര്‍മ്മയോഗി എന്ന പേരില്‍ ഈ പദ്ധതിക്കായി ഓണ്‍ലൈന്‍ ട്രെയിനിംഗ് പ്ലാറ്റ്‌ഫോം സജ്ജീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!

ഗുജറാത്തിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്! സീറ്റുകൾ തൂത്തുവാരി, അമൂൽ ഭരണം പിടിച്ചെടുത്തു!ഗുജറാത്തിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്! സീറ്റുകൾ തൂത്തുവാരി, അമൂൽ ഭരണം പിടിച്ചെടുത്തു!

കോൺഗ്രസ് ചെയ്ത് കൂട്ടിയ കൊലകൾ, പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്, ആഞ്ഞടിച്ച് എംഎം മണികോൺഗ്രസ് ചെയ്ത് കൂട്ടിയ കൊലകൾ, പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്, ആഞ്ഞടിച്ച് എംഎം മണി

സിനിമാക്കാർ വേണ്ട, പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കുന്നതെന്തിനെന്ന് ഹരീഷ് പേരടിസിനിമാക്കാർ വേണ്ട, പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കുന്നതെന്തിനെന്ന് ഹരീഷ് പേരടി

English summary
Central Cabinet Approves Mission Karmayogi, Calls it a major bureaucratic reform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X