കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വാക്‌സിനേഷന്‍ എളുപ്പമാക്കാന്‍ കോവിഡ്‌ ആപ്ലിക്കേഷനുമായി കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി:രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ വിതരണം ലക്ഷ്യമിട്ട്‌ കോവിഡ്‌ ആപ്ലിക്കേഷന്‍ വികസിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം വികസിപ്പിച്ച കോവിഡ്‌ ആപ്‌ളിക്കേഷന്‍ വാക്‌സിന്റെ പ്രധാന ഭാഗമാകും. വാക്‌സിന്‍ സംഭണം വിതരണം, പ്രചാരണം,ശേഖരണം എന്നിവയ്‌ക്ക്‌ ആപ്‌ സഹായകരമാകും. മുന്‍ഗണനാ പട്ടികയിലുള്ളവര്‍കോവിഡ്‌ വാക്‌സിന്‍ ഷെഡ്യൂള്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനും ആപ്‌ ഉപയോഗിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌ .

ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം ആയുഷ്‌മാന്‍ ഭാരത്‌ തുടങ്ങിയ ഏജന്‍സികള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡേറ്റ സമന്വയിപ്പിക്കുന്നതിന്‌ ആപ്‌ സഹായിക്കും. വാക്‌സിന്റെ ഷെഡ്യൂള്‍, വാക്‌സിനേറ്ററിന്റെ വിശാദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന്‌ ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിയും.

covid

28000 സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്റ്റോക്കുകള്‍ ഡിജിറ്റലൈസ്‌ ചെയ്യുന്നതിനും താപനില ലോഗറുകള്‍ സ്ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോള്‍ഡ്‌ ചെയില്‍ മാനേജര്‍മാരെ വിന്യസിക്കുന്നതിനും ആപ്‌ സഹായിക്കും, ലോഡി ഷെഡിങ്‌, വോള്‍ട്ടേജ്‌ ഏറ്റക്കുറച്ചിലുകള്‍ എന്നിവ പോലുള്ള സംഭരണ സ്ഥലങ്ങളിലേ താപനില വ്യതിയാനങ്ങള്‍ കണ്ടെത്താനും ആപ്‌ ഉപകാരപ്പെടും.

ഒരു സംഭരണ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ല ആശുപത്രിയിലേക്കോ വാക്‌സിനേഷനായി മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ഉള്ള യാത്രയും ട്രാക്‌ ചെയ്യും. വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ്‌ പോരാളികള്‍, 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയ നാല്‌ മുന്‍ഗണനാ ഗ്രൂപ്പുകളുടെ ഡേറ്റയും ആപ്ലിക്കേഷനില്‍ ഉണ്ടായിരിക്കും.

രാജ്യത്ത്‌ കോവിഡ്‌ വാക്‌സിനേഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. കോവിഡ്‌ വാക്‌സിന്‍ എത്തിയാള്‍ എങ്ങനെ ഫലപ്രദമായി എല്ലാ ജനങ്ങളിലലേക്കും എത്തിക്കാം. അതിനുള്ള സൊകര്യങ്ങള്‍ തുടങ്ങിയവയാണ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്‌തത്‌.

അതിനിടെ അടുത്ത ഫെബ്രുവരിയോടെ ഇന്ത്യില്‍ കോവിഡ്‌ വാക്‌സിന്‍ എത്തിക്കാനാകുമെന്ന്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ മേധാവി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,പ്രായമായവര്‍ക്കും കോവിഡ്‌ വാക്‌സിന്‍ നല്‍കിത്തുടങ്ങാമെന്നും, ഏപ്രിലില്‍ സാധാരണ ജനങ്ങള്‍ക്കു നല്‍കുമെന്നുമാണ്‌ സിറം ഇന്‍സ്റ്റ്‌റ്റിയൂട്ട്‌ മേധാവി പറഞ്ഞത്‌.

Recommended Video

cmsvideo
India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses

സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന കോവിഡ്‌ വാക്‌സിന്‌ ആയിരത്തില്‍ താഴെ വിലക്ക്‌ ഇന്ത്യയിലെ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നുമാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. മൂന്ന്‌ മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ ലഭ്യമാകുമെന്ന്‌ ഉറപ്പായതായി നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കിയിരുന്നു.

English summary
central developed covid application for covid vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X