കേന്ദ്ര സേനയെ മനപ്പൂര്‍വം വിന്യസിച്ചില്ല, തൃണമൂലിനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമത്തിന് കാരണം കേന്ദ്ര സേനയെ ഫലപ്രദമായി വിന്യസിക്കാത്തതാണെന്ന് ബിജെപി. പലയിടത്തും സേനയെ ഉപയോഗിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ വെറും പ്രഹസനമാക്കി മാറ്റിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
അതേസമയം ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. കേന്ദ്ര സേനകളെ വിന്യസിച്ചത് കൊണ്ടാണ് ഇത്രയധികം അക്രമങ്ങള്‍ ഉണ്ടായതെന്ന് തൃണമൂര് ആരോപിച്ചു കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സാഹചര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു ബിജെപി നേതാക്കള്‍.പ്രശ്‌ന സാധ്യതയുള്ള മേഖലയില്‍ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെങ്കില്‍ അക്രമം നടക്കില്ലായിരുന്നുവെന്ന് ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

ജനങ്ങള്‍ സ്വതന്ത്രമായും, ഭയമില്ലാതെയും വോട്ട് ചെയ്‌തേനെ. അറിഞ്ഞു കൊണ്ടാണ് പ്രശ്‌ന സാഹചര്യ മേഖലകളില്‍ കേന്ദ്ര സേനയെ വിന്യസിക്കാതിരുന്നതെന്നും ദിലീപ് ഘോഷ് ആരോപിച്ചു. കേന്ദ്ര സേനകലെ ഹൈവേകളില്‍ പട്രോളിംഗിനും, പോലീസ് സ്‌റ്റേഷനുകളിലുമാണ് വെച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും അക്രമങ്ങള്‍ ഉണ്ടായ ശേഷമാണ് സൈനികരെ വിന്യസിച്ചതെന്നും ഘോഷ് പറഞ്ഞു.
കല്‍ക്കത്ത ഹൈക്കോടതി കേന്ദ്ര സേനകളെ എല്ലാ ബൂത്തിലും വിന്യസിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചതാണ്. എന്നാല്‍ അത് സംഭവിച്ചില്ലെന്നും ഘോഷ് വ്യക്തമാക്കി. കേന്ദ്ര സേനയെ വിന്യസിച്ചാലും അക്രമം നടക്കുമെന്നാണ് ടിഎംസി പറയുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത്, കൂച്ച് ബീഹാറില്‍ കേന്ദ്ര സേനകളുടെ വെടിയേറ്റ് നാലുപേരാണ് മരിച്ചതെന്ന് ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
അറുപതോളം ബൂത്തുകളില്‍ അക്രമങ്ങളുണ്ടായിട്ടുണ്ട്. എട്ടോളം ബൂത്തുകളില്‍ ഗുരുതരമായ കാര്യങ്ങളാണ് നടന്നത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് പലയിടത്തും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് മരിച്ചതെന്നും ഘോഷ് ആരോപിച്ചുഅതേസമയം പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളുടെ വിവരങ്ങള്‍ കേന്ദ്ര സേനകള്‍ക്ക് ലഭ്യമാക്കിയിരുന്നില്ലെന്ന് ബിഎസ്എഫ് ഡിഐജി എസ്എസ് ഗുലേറിയ പറഞ്ഞു.
കേന്ദ്ര സേനകളും, ബിഎസ്എഫും സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് അടിസ്ഥാനരഹിതമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സൈനികരെ നല്‍കിയിരുന്നു. കേന്ദ്ര സേനകള്‍ വിന്യസിച്ച സ്ഥലങ്ങളിലെല്ലാം വോട്ടെടുപ്പ് സമാധാനപരമാണ്. ചെറിയ ചില പ്രശ്‌നങ്ങളുണ്ടായെങ്കിലും, അതെല്ലാം നല്ല രീതിയില്‍ തന്നെ പരിഹരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ അവരത് നല്‍കിയിരുന്നു. 4384 ബൂത്തുകള്‍ ഇത്തരത്തിലുണ്ടെന്ന് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും ഗുലേറിയ പറഞ്ഞു.












Click it and Unblock the Notifications