• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇനി ചെറിയ സ്വകാര്യ ക്വാറികൾ വേണ്ട; സർക്കാർ സൂപ്പർ ക്വാറികൾ, കേന്ദ്ര ഭൗമശാസ്ത്രത്തിന്റെ ശുപാർശ!

തിരുവനന്തപുരം: കേരളത്തിൽ ഉരുൾപൊട്ടലിൽ വൻ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതിന് പിന്നിൽ ഖനനങ്ങളാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് പ്രാവർത്തികമാക്കണമെന്ന ആവശ്യവും ഇപ്പോൾ ഉയരുന്നുണ്ട്. ജില്ലകളിൽ കൂണുപോലെ ചെറിയ സ്വകാര്യ ക്വാറികൾ ആരംഭിക്കുന്നത് അവസാനിപ്പിച്ച് മൂന്ന് ജില്ലകൾക്ക് ഓരോ സൂപ്പർക്വാറി തുറക്കണമെന്ന ശുപാർശയുമായി കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം രംഗത്ത് വന്നിരിക്കുകയാണ്.

പ്രളയത്തിൽ ഒറ്റപ്പെട്ട മനുഷയെ ഏറ്റെടുക്കാൻ ന്യൂസിലൻഡിൽ നിന്ന് രതീഷ് എത്തും, സന്നദ്ധത അറിയിച്ചു!

മലകളെ നെടുകെ പിളർന്നുള്ള പാറ ഖനനം അവസാനിപ്പിച്ച്, സർക്കാർ നിയന്ത്രണത്തിലുള്ള സൂപ്പർ ക്വാറികൾ ആരംഭിക്കണമെന്നാണ് ശുപാർശ. കേരളത്തെ നാല് സോണുകളായി തിരിച്ച് എല്ലാവിധ പരിസ്ഥിതി പഠനവും നടത്തി, ആഘാതം കുറവുണ്ടാകുന്ന മേഖലകൾ കണ്ടെത്തിയാവണം സൂപ്പർക്വാറി അനുവദിക്കേണ്ടത്.

ഖനനം ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച്

ഖനനം ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച്

കൂറ്റൻ സ്ഫോടകവസ്തുക്കളുപയോഗിച്ച് പാറ പിളർക്കുന്ന രീതി അവസാനിപ്പിച്ച്, സൂപ്പർക്വാറികളിൽ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് ഖനനം നടത്തണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഡൈനാമിറ്റുകൾ എന്ന കൂറ്റൻ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് പാറ ഖനനം നടക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് രൂക്ഷ പ്രതിസന്ധി

സംസ്ഥാനത്ത് രൂക്ഷ പ്രതിസന്ധി

അതേമയം പറഖനനം പൂർണമായി ഒഴിവാക്കാനാകില്ല. അങ്ങിനെ പൂർണമായും നിർത്തലാക്കിയാൽ വികസനവും നിർമ്മാണങ്ങളും മുടങ്ങും. പാറ ദൗർലഭ്യമുണ്ടായി നിർമ്മാണമേഖല സ്തംഭിച്ചാൽ സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിയുണ്ടാവും. എന്നാൽ പരിസ്ഥിതിലോല മേഖലകളിൽ അശാസ്ത്രീയമായ പാറഖനനം തുടർന്നാൽ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമുണ്ടായ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം.

സ്വകാര്യ ഖനനം അനുവദിക്കാം, പക്ഷേ..

സ്വകാര്യ ഖനനം അനുവദിക്കാം, പക്ഷേ..

ചെറിയ ക്വാറികൾക്ക് പകരമായി സൂപ്പർക്വാറികൾ വേണമെന്ന ശുപാർശ വന്നതും ഖനനം പൂർണമായും റദ്ദാക്കാൻഡ കഴിയില്ല എന്നത്കൊണ്ടാണ്. സ്വകാര്യഖനനം അനുവദിക്കാമെങ്കിലും സൂപ്പർക്വാറികൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കണമെന്നും ശുപാർശയിലുണ്ടെന്ന് കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ക്രസ്റ്റൽ പ്രോസസ് മേധാവി ഡോ. വി നന്ദകുമാർ പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു

കേരളത്തിലെ ക്വാറികൾ

കേരളത്തിലെ ക്വാറികൾ

നിവധി ക്വാറികളാണ് കേരളത്തിലുള്ളത്. പാലക്കാട്867, എറണാകുഴം 774, മലപ്പുറം 657, കോഴിക്കോട് 509, ഇടുക്കി 328, വയനാട് 161 എന്നിങ്ങനെയാണ് കേരളത്തിലെ ക്വറികളുടെ കണക്ക്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ വൻതോതിൽ ക്വാറികളുണ്ട്. ഇവയിൽ ഭൂരിഭാഗവും അനധികൃതമാണെന്നാണ് ആരോപണം. സംസ്ഥാനത്തെ ക്വാറികളിൽ 90 ശതമാനവും അഞ്ചു ഹെക്ടറിൽ താഴെ വിസ്തീർണമുള്ള ചെറുകിട ക്വാറികളാണ്. ഏറ്റവും കൂടുതൽ നിയമ സലംഘനങ്ങൾ നടത്തുന്നതും ഇവരാണ്.

പാറഖനനം നിരോധിച്ചു

പാറഖനനം നിരോധിച്ചു

അതേസമയം കേരളത്തിൽ മിന്നൽ പ്രളയത്തെത്തുടർന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തു പാറഖനനം പൂർണമായും നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്തു സർക്കാർ അംഗീകാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 750 ക്വാറികളുടെ പ്രവർത്തനം ഇതോടെ നിലയ്ക്കും. വർത്തിക്കുന്ന ക്വാറികൾക്കൊപ്പം ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച ക്വാറികളും അപകടകരമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിയമങ്ങൾ പാലിക്കപ്പെടുന്നില്ല

നിയമങ്ങൾ പാലിക്കപ്പെടുന്നില്ല

ഉപയോഗം കഴിഞ്ഞ ക്വാറികൾ സംരക്ഷിക്കാൻ (മൈനിങ് ക്ലോഷർ പ്ലാൻ) കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ മാർഗരേഖകളുണ്ട്. ഇത് അംഗീകരിച്ചതിന് ശേഷമാണ് പാറ ഖനനത്തിനുള്ള അനുവാദം നൽകുന്നത്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് ആരോപണം. പാറ പൊട്ടിക്കാനുള്ള മാർഗ രേഖകളും പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.

English summary
Central Geological center's recommendation to stop small private quarries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more