കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്കെതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്! 47 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

Google Oneindia Malayalam News

ദില്ലി: ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തി കേന്ദ്ര സര്‍ക്കാര്‍ .ടിക് ടോക് അടക്കമുളള ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ 47 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു. ആദ്യ ഘട്ടത്തിൽ നിരോധിച്ച 59 ആപ്പുകളുടെ ക്ലോൺ പതിപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്ന സാഹചര്യത്തിലാണ് നടപടി. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമത്തിനുളള മറുപടി എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനികളുടെ ആപ്പുകൾ നിരോധിക്കാൻ തീരുമാനിച്ചത്. സാമ്പത്തികമായും ചൈനയ്ക്ക് തിരിച്ചടി നൽകുക എന്നതാണീ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ചൈനീസ് ആപ്പുകള്‍ വഴിയുളള ഡാറ്റാ ചോര്‍ച്ച തടയുക എന്നതും രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയുമാണ് നടപടി.

Recommended Video

cmsvideo
47 More Chinese Mobile Apps Banned In India | Oneindia Malayalam

ചൈനയിലെ എല്ലാ ടെക് കമ്പനികളും നാഷണല്‍ ഇന്റലിജന്‍സ് ലോ 2017ന് കീഴിലാണ്. ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൈമാറാന്‍ ഈ കമ്പനികള്‍ ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും അമേരിക്കയും അടക്കമുളള രാജ്യങ്ങള്‍ ചൈനീസ് ആപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. ഇന്ത്യ ആദ്യ ഘട്ടത്തിൽ ടിക് ടോക് അടക്കമുളള ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

ban

അതിനിടെ പബ്ജി അടക്കമുളള 275 ചൈനീസ് ആപ്പുകളെ കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുമുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പബ്ജി അടക്കം ചൈനീസ് ഉടമസ്ഥതയിലുളള ആപ്പുകള്‍ ഏതെങ്കിലും തരത്തിലുളള സുരക്ഷാ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നുവെന്ന് കണ്ടാൽ ഈ ആപ്പുകളും നിരോധിക്കപ്പെട്ടേക്കും എന്നാണ് സൂചന. ഏറെ ജനപ്രിയമായ വീഡിയോ ഗെയിം ആപ്പായ പബ്ജി അടക്കമുളളവയാണ് നിരോധിക്കപ്പെടാൻ സാധ്യത. പബ്ജി കൂടാതെ ലൂഡോ വേള്‍ഡ്, സിലി, അലി എക്‌സ്പ്രസ്, റെസ്സോ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ടിക് ടോക് കൂടാതെ ഹലോ, ബിഗ് ലൈബ്, വി മീറ്റ്, വി ചാറ്റ്, ഷെയര്‍ ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ അടക്കമുളള ആപ്പുകള്‍ക്കാണ്
ഇന്ത്യ നേരത്തെ നിരോധനം ഏർപ്പെടുത്തിയത്. ടെക് ഭീമന്‍ ആയ ചൈനീസ് കമ്പനി ടെന്‍സെന്റിന് പബ്ജിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. അലി എക്‌സ്പ്രസ് ആണ് അലിബാബയുടെ ഉടമസ്ഥര്‍. പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആപ്പ് ആണ് സിലി. ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് എന്ന കമ്പനിയുടെ തന്നെ ആപ്പ് ആണ് ഇപ്പോള്‍ കേന്ദ്രം നിരീക്ഷിക്കുന്ന ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന റെസ്സോ.

English summary
central-goverment-ban-47-more-chinese-apps-in-india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X