കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതാ മങ്കേഷ്കരെ രാഷ്ട്രപുത്രിയായി പ്രഖ്യാപിക്കും; മോദി ലതാജിയുടെ ശബ്ദത്തിന്‍റെ ആരാധകനെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന സുപ്രസിദ്ധ ഗായിക ലതാ മങ്കേഷ്കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ തീരുമാനം. ലതാ മങ്കേഷ്കറുടെ 90-ാം ജന്മദിനമായ സെപ്തംബര്‍ 28 ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാ പിന്നണി രംഗത്ത് എഴുപത് വര്‍ഷത്തിലേറെയായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപുത്രി പദവി നല്കി ആദരിക്കുന്നത്.

മാണി ഗ്രൂപ്പ് പുതിയ ചിഹ്നം കണ്ടെത്തും; അത് മിക്കവാറും നോട്ടെണ്ണുന്ന യന്ത്രം ആയിരിക്കുമെന്ന് ജയശങ്കര്മാണി ഗ്രൂപ്പ് പുതിയ ചിഹ്നം കണ്ടെത്തും; അത് മിക്കവാറും നോട്ടെണ്ണുന്ന യന്ത്രം ആയിരിക്കുമെന്ന് ജയശങ്കര്

പ്രഖ്യാപനം നടത്തുന്ന ചടങ്ങില്‍ പ്രസൂണ്‍ ജോഷി ഒരു പ്രത്യേക ഗാനവും ഒരുക്കിയട്ടുണ്ട്. ' പ്രധാനമന്ത്രി നരേന്ദ്ര മോദി ലതാജിയുടെ ശബ്ദത്തിന്‍റെ ആരാധകനാണ്. രാജ്യത്തിന്‍റെ മൊത്തം ശബ്ദത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവര്‍ക്ക് രാഷ്ട്രം നല്‍കുന്ന ആദരവാണ് ഈ പദവി' കേന്ദ്രസര്‍ക്കാറിന്‍റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 mankes

ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയ ലതാ മങ്കേഷ്കര്‍ക്ക് 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 1969 ല്‍ പത്മഭൂഷൺ, 1999 ല്‍ പത്മവിഭൂഷൺ 2021 ല്‍ ഭാരത രത്ന എന്നീ പുരസ്കാരങ്ങളും നല്‍കി ലതാമങ്കേഷ്കറെ രാജ്യം ആദരിച്ചു. മൂന്ന് ദേശീയ ചലചിത്ര പുരസ്കാരങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

എസ്എഫ്ഐ നേതാവ് വോട്ട് വിഴുങ്ങി; എന്നിട്ടും വിജയിച്ച് കെ എസ് യു, പ്രശ്നം പരിഹരിച്ചത് ബല്‍റാംഎസ്എഫ്ഐ നേതാവ് വോട്ട് വിഴുങ്ങി; എന്നിട്ടും വിജയിച്ച് കെ എസ് യു, പ്രശ്നം പരിഹരിച്ചത് ബല്‍റാം

English summary
central goverment to honour lata mangeshkar daughter of nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X