Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ കടമ്പകളേറെ.. കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്നു

ദില്ലി: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുക ഇനി അത്രയ്ക്ക് എളുപ്പമല്ല. ലൈസന്‍സ് നടപടി ക്രമത്തിലെ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കമ്പ്യൂട്ടര്‍വത്കൃതമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് ലഭിക്കുക.

ലേണേഴ്‌സ് ലൈസന്‍സ് നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും, ഗിയറില്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള പ്രായം 16 വയസ്സാക്കുന്നതിനും മന്ത്രിസഭാ ഉപസമിതി ആലോചിക്കുന്നുണ്ട്.

 drivinglicence

റോഡ് നിയമത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. ദേശീയപാതകളില്‍ ക്യാമറകള്‍ സ്ഥാപിക്കുക, ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുക, ട്രാഫിക് ചട്ടലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കുക എന്നിങ്ങനെ പല നിയമത്തിലും നടപടികള്‍ കര്‍ശനമാക്കും.

നിലവില്‍ ചട്ടലംഘനത്തിന് ഈടാക്കുന്ന പിഴ വര്‍ധിപ്പിക്കും. ലൈസന്‍സില്ലാത്ത കുട്ടികളെക്കൊണ്ട് വാഹനം ഓടിക്കുന്ന മാതാപിതാകള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ 20,000 രൂപ വരെ പിഴയോ ചുമത്തും. വാഹനത്തില്‍ അനാവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 രൂപ വരെ പിഴ ചുമത്തും. നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്ന മോട്ടോര്‍ ബില്ലില്‍ കൊണ്ടുവരാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+