കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി; അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കണോ? വിശദാംശങ്ങള്‍...

Google Oneindia Malayalam News

ദില്ലി: സിനിമാ-സീരിയല്‍ ഷൂട്ടിങുകള്‍ പുനരാരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം ഷൂട്ടിങ് സ്ഥലം. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ക്യാമറയ്ക്ക് മുമ്പിലുള്ള അഭിനേതാക്കള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്നും പുതിയ പ്രോട്ടോകോളില്‍ പറയുന്നു.

p

താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഷൂട്ടിങ് സ്ഥലത്ത് പാലിക്കേണ്ടതാണ്

- ഷൂട്ടിങ് ലൊക്കേഷനുകളിലും സ്റ്റുഡിയോകളിലും എഡിറ്റിങ് റൂമിലും ആറടി അകലം പാലിക്കണം
- സീനുകള്‍, സീക്വന്‍സുകള്‍, ക്യാമറ ലൊക്കേഷന്‍, ക്രൂ പൊസിഷന്‍, സീറ്റുകള്‍, കാറ്ററിങ് വിഭാഗം എന്നിവരെല്ലാം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ഏറ്റവും കുറഞ്ഞ ആളുകളെ മാത്രമേ ഷൂട്ടിങ് വേളയില്‍ പ്രവേശിപ്പിക്കാവൂ
- ഷൂട്ടിങ് സ്ഥലത്ത് സന്ദര്‍ശകര്‍ക്കോ, കാഴ്ചക്കാര്‍ക്കോ പ്രവേശനം നല്‍കരുത്
- പരസ്യമായ ഷൂട്ടിങ് സ്ഥലത്ത് സാമൂഹിക അകലം ഉറപ്പാക്കാന്‍ പ്രാദേശിക അധികൃതരുടെ സഹകരണം ആവശ്യപ്പെടണം.
- ഷൂട്ടിങ് സ്ഥലത്തെ പ്രവേശനവും പുറത്തേക്കുള്ള വഴിയും കൃത്യമായി അടയാളപ്പെടുത്തണം.
- സെറ്റില്‍ ശുചിത്വം ഉറപ്പാക്കണം, മെയ്ക് അപ്പ് റൂമുകളിലും വാഷ് റൂമിലും വാനുകളിലും ശുചിത്വം വേണം.
- ഗ്ലൗസ്, ബൂട്ടുകള്‍, മാസ്‌കുകള്‍, പിപിഇ എന്നിവയും ലഭ്യമായിരിക്കണം.

പൊതുവായ നിര്‍ദേശങ്ങള്‍

- ആരോഗ്യ സേതു ആപ്പ് ഉണ്ടായിരിക്കണം
- കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം, രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രമായിരിക്കണം പ്രവേശനം
- ആറടി അകലം എപ്പോഴും പാലിക്കണം.
-പാര്‍ക്കിങ് സ്ഥളത്തും സമീപ ഭാഗങ്ങളിലും ജനങ്ങള്‍ നില്‍ക്കരുത്, കൂട്ടമായി നില്‍ക്കാന്‍ പാടില്ല.
- കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
-ഇരിപ്പിടം ഒരുക്കുമ്പോഴും സാമൂഹിക അകലം പാലിക്കണം.
-ഓണ്‍ലൈന്‍ ബുക്കിങിലൂടെ ടിക്കറ്റുകള്‍ എടുക്കണം.
-ജോലി സ്ഥലം തുടര്‍ച്ചയായി വൃത്തിയാക്കണം.

ഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രംഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രം

English summary
Central Government allowed to starts Films, TV shoots; Union Minister Prakash Javadekar issues SOPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X