കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ ചേർക്കരുത്
ന്യൂഡൽഹി: കോച്ചിംഗ് സെന്റുകൾക്ക് 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ ചേർക്കാൻ കഴിയില്ലെന്നും സെക്കന്ററി സ്കൂൾ പരീക്ൽ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം മാത്രമെ പ്രവേശന നടപടികൾ അനുവദിക്കൂവെന്നും വിദ്യാഭ്യാസ മന്ത്രാലയം. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകരുതെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനും സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കുന്നതിനുമായി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ നിയന്ത്രിക്കുന്നതിനുമുള്ള മാർഗ നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, പുറത്താക്കൽ, കോച്ചിംഗിലെ സൗകര്യങ്ങളുടെ അഭാവം കൂടാതെ അവർ സ്വീകരിക്കുന്ന അധ്യാപന രീതികൾ എന്നിവയെക്കുറിച്ച് സർക്കാരിന് ലഭിച്ച പരാതികളെ തുടർന്നാണ് മാറ്റങ്ങൾ.

രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ:
ബിരുദത്തേക്കാൾ കുറഞ്ഞ യോഗ്യതയുള്ള അധ്യാപകരെ ഉൾപ്പെടുത്തരുത്
കോച്ചിംഗ് സെന്ററിൽ ചേർക്കുന്നതിന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളോ റാങ്കുകളുടെ ഉറപ്പോ നൽകരുത്.
16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ എൻ റോൾ ചെയ്യരുത്. സെക്കന്റി സ്കൂൾ പരീക്ഷയ്ക്ക് ശേഷം മാത്രമെ വിദ്യാർകൾക്ക് പ്രവേശനം നടക്കൂ..
കോച്ചിംഗിന്റെ ഗുണനിലവാരം വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ അല്ലെങ്കിൽ കോച്ചിംഗ് സെന്ററോ അതിന്റെ വിദ്യാർത്ഥികളോ നേടിയ ഫലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നേരിട്ടോ അല്ലാതെയുള്ള അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കരുത്. തുടങ്ങിയവയൊക്കെയാണ് രജിസ്ട്രേഷനുള്ള വ്യവസ്ഥ.
ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:
കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷനും നിയന്ത്രണത്തിനും ഒരു ചട്ടക്കൂട് സ്ഥാപിക്കുക.
കോച്ചിംഗ് സെന്റുകളുടെ പ്രവർത്തിനുള്ള മിനിമം സ്റ്റാൻഡേർഡ് ആവശ്യകതകൾ നിർവചിക്കുക.
കോച്ചിംഗ് സെന്ററുകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക.
വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് കോ കരിക്കുലർ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിന് കോച്ചിംഗ് സെന്ററുകളെ പ്രോത്സാഹിപ്പിക്കുക. വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം ഉറപ്പാക്കുന്നതിന് കരിയർ ഗൈഡൻസ് നൽകുക എന്നിവയൊക്കെ ഉൾപ്പെടുന്നു
കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷൻ പ്രക്രിയയിൽ അപേക്ഷകൾ സമർപ്പിക്കൽ, പുതുക്കൽ നടപടി ക്രമങ്ങൾക്ക് വിധേയമാക്കൽ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കൽ എന്നിവ ഉൾപ്പെടുന്നു. യോഗ്യതയുള്ള ട്യൂട്ടർമാരെ നിയമിക്കുക, വഞ്ചനാപരമായ വാഗ്ദാനങ്ങൾ ഒഴിവാക്കുക, 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക, കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കുക എന്നിവ രജിസ്ട്രേഷൻ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications