കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ; 3,737 കോടി മാറ്റിവെച്ചതായി മന്ത്രി

Google Oneindia Malayalam News

ദില്ലി; ദസറ പ്രമാണിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷത്തോളം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.

ബോണസും നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും നൽകാനായി ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തിരുമാനമായി. 30 ലക്ഷത്തോളം ജീവനക്കാർക്കു നേട്ടമുണ്ടാകും.ഇതിനായി 3737 കോടി രൂപ മാറ്റിവെച്ചു, കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ അറിയിച്ചു.

 prakash-javdekar-

ബോണസ് നൽകുന്നതിലൂടെ രാജ്യത്ത് ഉപഭോഗം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിജയദശമിക്ക് മുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാരുടെ അക്കൗണ്ടിൽ എത്തുക.

കൊവിഡിന്റെ പശ്ചാത്തവത്തിൽ സർക്കാർ ബോണസ് പ്രഖ്യാപിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നു. സാധാരണഗതിയിൽ ദസ്റയ്ക്ക് മുൻപാണ് ബോണസ് പ്രഖ്യാപിക്കുന്നത്. എന്നാൽ ബുധാനഴ്ച വരെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതോടെ ആശങ്ക ഉയർന്നു.

നേരത്തേ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ.) വര്‍ധിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിുന്നു.കൊവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.അതേസമയം നിലവിലെ പ്രഖ്യാപനത്തിന്റെ ആനുകൂല്യം റെയിൽവേ , പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ. ഇഎസ്ഐസി എന്നീ മേഖലകളിലെ 17 ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് ലഭിക്കുക.

മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്

അങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു, ചേർത്ത് പിടിച്ച് രാഹുൽ, സഫലമായത് ആമിനയുടെ വലിയ സ്വപ്നംഅങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു, ചേർത്ത് പിടിച്ച് രാഹുൽ, സഫലമായത് ആമിനയുടെ വലിയ സ്വപ്നം

Recommended Video

cmsvideo
BJP turned off dislike button in modi's video

English summary
Central government announces bonus for employees; 30 lakh employees willbenefited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X