ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കാന്‍ ടാറ്റ ഗ്രൂപ്പിനെ സമീപിച്ച് മോദി.. നീക്കം ജെറ്റ് എയര്‍വെയ്സിന്റെ നഷ്ടം പരിഗണിച്ച്

മുംബൈ: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന് ജെറ്റ് എയര്വെസിനെ രക്ഷിക്കാന്‍ ടാറ്റാ ഗ്രൂപ്പിനെ സമീപിച്ച് നരേന്ദ്ര മോദി ഗവണ്മെന്റ്. കടത്തിലോടുന്ന ജെറ്റ് എയര്‍വെയ്സിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ വിമാനയാത്രാ വ്യവസായത്തില്‍ ത്വരിത ഗതിയില്‍ വളരുന്നുവെന്ന പുതിയ നേട്ടം സ്വന്തമാക്കും. മോദിക്ക് വന്തകര്ച്ചയിലായ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാന സര്‍വീസിനെയും അതുവഴി ആയിരങ്ങളുടെ തൊഴില്‍ നഷ്ടവുമില്ലാതാക്കാന് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
ശബരിമലയിൽ ചെന്ന് സ്ത്രീകളുടെ തലയിൽ തേങ്ങ പൊട്ടിക്കരുത്, സിംപിൾ ബട്ട് പവർഫുള്ളായി എസ്പി യതീഷ് ചന്ദ്ര

ഏവിയേഷന്‍ രംഗത്ത് ടാറ്റ
ഏവിയേഷന്‍ രംഗത്ത് ടാറ്റ പുതിയതല്ല. 1932ല്‍ ഇന്ത്യയിലെ ആദ്യ എയര്‍ലൈന്‍സായ ടാറ്റ എയര്‍ലൈന്‍ നാഷണല്‍ കാരിയര്‍ ഇന്ത്യയുമായി ലയിച്ചതോടെ 90 കള്‍ക്കു ശേഷം ഒരു തിരിച്ചുവരവാഗ്രഹിക്കുന്ന ടാറ്റയ്ക്ക് അത് സുവര്‍ണാവസരമാണ്. ടാറ്റ ഇന്‍ഡിഗോ എയര്‍ലൈന്‍സിനു ശേഷമുള്ള എറ്റവും വലിയ വിമാന സര്‍വീസാകും.

ലയിപ്പിക്കാന്‍ ആലോചന
ടാറ്റയുടെ വിസ്താരയുമായി ജെറ്റ് എയര്‍വെയ്സിനെ ലയിപ്പിക്കാന്‍ ആലോചനയുണ്ടെന്നും എന്നാല്‍ ബ്രാന്ഡിങ്ങിലെ പ്രശനങ്ങള്‍ കാരണം ഇതിന് സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ജെറ്റ് എയര്‍വെയ്സിന്റെ പതനം മോദിക്ക് വീണ്ടും കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

മോദി തന്ത്രം
വിജയ് മല്യ കേന്ദ്രസഹായത്തില്‍ രാജ്യം വിട്ടെന്ന ആരോപണവും ഒപ്പം ഉണ്ടായ കനത്ത ബാധ്യതയും കിട്ടാക്കടങ്ങളും ഉണ്ടാക്കിയ നാണക്കേടില്‍ നിന്നും മോദി കര കയറിയിട്ടില്ല. അതിനാല്‍ ജെറ്റ് എയര്‍വെയ്സ് കൈമാറ്റം മറ്റൊരു മോദി തന്ത്രമാണെന്ന് വിലയിരുത്താം.തൊഴില്‍ നഷ്ടം ഒഴിവാക്കാനായതും മോദിക്ക് നേട്ടമാകും കാരണം 2014ലെ തിരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും തൊഴില്‍ മുഖ്യവാഗ്ദാനങ്ങളിലൊന്നായിരുന്നു.