കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുകിട ഇടത്തരം മേഖലയ്ക്കുള്ള 20000 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Google Oneindia Malayalam News

ദില്ലി: ചെറുകിട ഇടത്തരം മേഖലയ്ക്ക് പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭുടെ അംഗീകാരം. സൂക്ഷ്മ ചെറുകടി മേഖലയിലെ (എംഎസ്എംഇ)മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 50 കോടി നിക്ഷേപവും 250 കോടി വരെ വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ എംഎസ്എംഇ പരിധിയില്‍ വരും. ഇരുപതിനായിരം കോടിയുടെ പാക്കേജ് രണ്ടുലക്ഷം സംരഭകർക്ക് നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ജാവദേക്കറിന് പുറമെ, നിതിന്‍ ഗഡ്കരി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന വേളയിലെ ആദ്യത്തെ മന്ത്രിസഭാ യോഗമായിരുന്നു ഇന്ന് നടന്നത്.

centra

ലോക്ക് ഡൗണില്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ട ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമായും ഉണ്ടായത്. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന‍് ആസ്തി വികസ ഫണ്ട് രൂപവത്കരിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. എംഎസ്എംഹി സംരഭങ്ങല്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വഴിയോരക്കച്ചവടക്കാര്‍ ഏഴ് ശതമാനം നിരക്കില്‍ വായപ് നല്‍കുമെന്നും വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

English summary
central government approves special economic package for msme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X