Get Updates
Get notified of breaking news, exclusive insights, and must-see stories!

90 വയസുള്ള പത്മശ്രീ ജേതാവിന്റെ വീടൊഴിപ്പിച്ചു; കലാകാരൻമാരുടെ വീടൊഴിപ്പിക്കൽ നടപടി തുടങ്ങി കേന്ദ്രം

ദില്ലി; കലാമേഖലയിലെ പ്രശസ്തർക്ക് സർക്കാർ നൽകിയ വീടുകളിലെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. 90 കാരനായ പത്മശ്രീ അവാർഡ് ജേതാവും ഒഡീസി നർത്തകനുമായ ഗുരു മായാധർ റൗത്തിനെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. കുടിയൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ മായധറിന്റെ വസതിയിലെ സാധനങ്ങൾ പുറത്തെടുത്തിട്ടതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. അതേസമയം 8 പേരോട് മെയ് 2 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്.

 court-1591111390-1602323213-16056839

നിരവധി തവണ നോട്ടീസ് നൽകിയിട്ടും വീട് ഒഴിയാൻ തയ്യാറാകാത്തവരോടാണ് 2 നകം ഒഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ഭവന വകുപ്പ് വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. 'ബംഗ്ലാവുകൾ ഒഴിയാനുള്ള നടപടികൾ തുടങ്ങിയതായി 8 കലാകാരൻമാരും ഉറപ്പ് നൽകിയിട്ടുണ്ട്. മെയ് 2 നകം ഒഴിയുമെന്നാണ് രേഖാ മൂലം അവർ അറിയിച്ചിരിക്കുന്നത്', ഉദ്യോഗസ്ഥൻ വ്യക്തമാക്കി.2014 ല്‍ ആണ് സര്‍ക്കാര്‍ അനുവദിച്ച വസതികളില്‍ നിന്നും ഇവരോട് ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.

സർക്കാരിന്റെ നയമനുസരിച്ച്, പ്രതിമാസം 20,000 രൂപയിൽ താഴെ വരുമാനം നേടുന്ന 40 കലാകാരന്മാർക്ക് സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷനിൽ പ്രത്യേക ക്വാട്ടയിൽ താമസസൗകര്യം അനുവദിക്കാം.

നേരത്തേ സർക്കാർ നൽകിയ വീടുകൾ ഒഴിയണമെന്ന കേന്ദ്രത്തിന്റെ നോട്ടീസ് ചോദ്യം ചെയ്ത് പ്രശസ്ത നർത്തകി ഭാരതി ശിവജി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഇതിനിടെ ഇവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. വീടുകൾ ഒഴിയാനുള്ള സമയപരിധി നീട്ടിനൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി ഈ ആവശ്യം തള്ളി, മാത്രമല്ല ഹർജിയുമായി മുന്നോട്ടുപോയാൽ വലിയ തുക പിഴചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

സ്ഥലം ഒഴിയാൻ 2020 ഡിസംബർ 31 വരെയായിരുന്നു കേന്ദ്രസർക്കാർ സമയം അനുവദിച്ചത്. എന്നാൽ കലാകാരൻമാർ ഇതിനെതിരെ ഹർജികൾ നൽകിയതോടെ കേന്ദ്രത്തിന്റെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+