കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാന പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം!!! മീന്‍ വളര്‍ത്തലിനും പിന്നാലെ നായവളര്‍ത്തലിനും കടിഞ്ഞാൺ!!!

നായ്കൾക്ക് മൈക്രോ ചിപ്പ് കടുപ്പിക്കണം

  • By Ankitha
Google Oneindia Malayalam News

ദില്ലി: കന്നുകാലി വളർത്തലിനു അലങ്കാര മത്സ്യ വിൽപ്പനക്കും പിന്നാലെ നായ വളർത്തലിനും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തുന്നു. കച്ചവടത്തിനായി നായ വളർത്തുന്നവർ വിൽപ്പനക്കും പ്രജനനത്തിനു തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് വേണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതു സംബന്ധമായ വിജ്ഞാപനം കേന്ദ്ര വനംപരിസ്ഥതി മന്ത്രാലയം പുറത്തിറക്കി.

dog

വിജ്ഞാപനത്തിൽ നിരവധി നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നായ്കളെ വിൽക്കാനോ വാങ്ങാനെ പാടില്ല. കൂടാതെ നായ് പ്രദർശനം പോലെയുള്ളവയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.കൂടാതെ നായ്കൾക്ക് മൈക്രോ ചിപ്പ് കടുപ്പിക്കണം. നായ്കളുടെ പ്രജനന സമയങ്ങളിൽ മൃഗഡോക്ടറുടെ സാധിന്യമുണ്ടായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

കേന്ദ്രത്തിന്റെ വിജ്ഞാപനം നിർബന്ധമായും പാലിക്കണമെന്നും സംസ്ഥാന മൃഗസംരക്ഷണ ബോഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ, വിൽപ്പന പ്രദർശനം, എന്നിവയ്ക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നായ് കൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്

English summary
central government control dog breeding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X