കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിഷയത്തിലെ ഇടപെടൽ അസ്വീകാര്യം: ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ കേന്ദ്രസർക്കാർ

Google Oneindia Malayalam News

ദില്ലി: കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നടപടിയ്ക്ക് വിമർശനം. കർഷക സമരത്തെ പിന്തുണച്ച് ട്രൂഡോയുടെ നിലപാട് അസ്വീകാര്യമാണെന്നാണ് വിമർശനമുയർന്നിട്ടുള്ളത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ട്രൂഡോ ഇടപെട്ടത് അസ്വീകാര്യമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചിട്ടുള്ളത്. പ്രശ്ന പരിഹാരത്തിനായി ജനാധിപത്യത്തിന്റെ പാത തിരഞ്ഞെടുത്തതിൽ ഇന്ത്യയെ ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി; പക്ഷേ നിലപാടുകളോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവതിമുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി; പക്ഷേ നിലപാടുകളോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവതി

തന്റെ രാജ്യത്തെ നയതന്ത്ര ദൗത്യങ്ങൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ വാഗ്ദാനം ചെയ്തതായും ട്രൂഡോ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കർഷക പ്രതിഷേധം ഹൈജാക്ക് ചെയ്യുകയും ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നതിന് പിന്നിൽ ഖലിസ്ഥാനി, വിഘടനവാദ സംഘടനകളാണ് എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.

 justin-trudeau-7

"ജനാധിപത്യത്തിന് യോജിച്ച തരത്തിൽ സംഭാഷണത്തിന്റെ പാത തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ട്രൂഡോ അഭിനന്ദിച്ചിരുന്നു. കൊറോണ വൈറസ് വാക്സിനുകൾ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ചയാണ് ട്രൂഡോയുമായി ടെലിഫോൺ സംഭാഷണം നടത്തിയത്. - പ്രത്യേകിച്ചും ആസ്ട്രാസെനെക്കയും പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഷീൽഡ് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തിയിരുന്നു.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ഇന്ത്യയുടെ മഹത്തായ പ്രതിരോധ ശേഷിയും പ്രധാനമന്ത്രി മോദിയുടെ നേതൃത്വവുമാണ് കൊവിഡിനെമറികടക്കാൻ ലോകത്തിന് നിർണായകമായിത്തീർന്നുവെന്നാണ് കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ടെലഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് നരേന്ദ്രമോദി പ്രതികരിച്ചത്. കാനഡ ആവശ്യപ്പെട്ട കൊറോണ വാക്സിൻ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും സംഭാഷണത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തിരുന്നു. കർഷകരെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെയും പിന്തുണച്ച് ട്രൂഡോ ഡിസംബറിലാണ് രംഗത്തെത്തിയത്.

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

English summary
Central government criticises Justin Trudeau over comment on Farmers' Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X