കേരളത്തിന് മോദിയുടെ 'വിഷു ബമ്പര്‍' ! ആദ്യം അരി വെട്ടി, ഇപ്പോള്‍ മണ്ണെണ്ണയും,അടുത്തത് പഞ്ചസാര...
16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായാണ് കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്.
ദില്ലി: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ മണ്ണെണ്ണ വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായാണ് കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്.
ഇതോടെ, കേരളത്തിലെ ഒരു കുടുംബത്തിന് കാല് ലിറ്റര്‍ മണ്ണെണ്ണ മാത്രമേ ഇനി മുതല്‍ ലഭിക്കുകയുള്ളു. 2000 കിലോലിറ്ററോളം മണ്ണെണ്ണ കേരളം വകമാറ്റി വിതരണം ചെയ്തതാണ് വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണം. സബ്സിഡിയില്‍ ലഭിക്കുന്ന മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് മറിച്ചുകൊടുക്കുന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.

മറ്റ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നല്കി മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ മണ്ണെണ്ണ നല്കുമ്പോള് കേരളത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കുന്നതിനായി നല്കുന്ന മണ്ണെണ്ണയാണ് നല്‍കുന്നത്. നേരത്തെ കേരളത്തിനുള്ള അരിവിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.
ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണവും നിലയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പഞ്ചസാരയും നഷ്ടമാകും. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications