കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആർഒ ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; ആനുകൂല്യങ്ങൾ നിർത്തലാക്കി!

Google Oneindia Malayalam News

ദില്ലി: ചന്ദ്രയാൻ2 ഉൾപ്പെടെയുള്ള അതിപ്രധാന ദൗത്യങ്ങൾ ഐഎസ്ആർഒ ഏറ്റെടുത്ത് നടത്തുന്നതിനിടെ ശാസ്ത്രജ്ഞർകക്ക് ഇരുട്ടടി നൽകി കേന്ദ്ര സർ‌ക്കാർ. ഐഎസ്ആർ‌ഒയിലെ ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങൾ‌ വെട്ടിക്കുറച്ചിരിക്കുകയാണ് മോദി സർക്കാർ. മുതിർന്ന ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ അഡീഷണൽ ഇൻക്രിമെന്റുകൾ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമനം.

<strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!</strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ശാസ്ത്രജ്ഞർക്ക് പ്രചോദനം നൽകുന്നതിനായി 1996ൽ എടുത്ത തീരുമാനമാണ് മോദി സർക്കാർ പിൻവലിച്ചിരിക്കുന്നത്. ജുലൈ 1 മുതൽ എസ്ഡി, എസ്ഇ, എസ്എഫ്, എസ്ജി ഗ്രെയിഡിലുള്ള സാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയർമാരുടെയും ഏഡീഷണൽ ഇൻക്രിമെന്റുകൾ പിൻവലിച്ചുകൊണ്ട് ഡിപാർട്ട്മെന്റ് ഓഫ് സയൻസ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.

കോടതി തീരുമാനം

കോടതി തീരുമാനം

ഐഎസ്ആർഒയിൽ ചേരാൻ ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹികപ്പിക്കാനും ബഹിരാകാശ ഏജൻസിയിൽ ഇതിനകം ജോലി ചെയ്യുന്നവരെ പ്രചോദിപ്പിക്കാനുമാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്നത്തെ രാഷ്ട്രപതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ഒരു മാസം മുമ്പ് ഈ പതിവ് നിർത്തലാക്കാൻ കേന്ദ്രം തയ്യാറാവുകയായിരുന്നു.

നിവേദനം നൽകി

നിവേദനം നൽകി


10000-12000, 12000-16500, 14300-18300, 16400-20000 എന്നിങ്ങനെയായിരുന്നു ഗ്രേഡ് അനുസരിച്ച് ശ്സ്ത്രജഞന്മാർക്കും ജീവനക്കാർക്കും ലഭിച്ചുകൊണ്ടിരുന്നത്. ധനവകുപ്പിന്റഎ നിർദേശപ്രകാരമാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതെന്ന് അറിയിപ്പിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്പെയിസ് എഞ്ചിനീയേഴ്സ് അസോസിയേഷൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവന് നിവേദനം നൽകിയിട്ടുണ്ട്.

ചന്ദ്രയാൻ-3 വരുന്നു

ചന്ദ്രയാൻ-3 വരുന്നു

അതേസമയം ലാൻഡറിന് അവസാന നിമിഷം സംഭവിച്ച വളരെച്ചെറിയ പിഴവും ഇനി വരാതെയുള്ള പുതിയ ചാന്ദ്രയാത്രയ്ക്ക് ഐഎസ്ആർഒ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഇതിന്റെ പ്രോജക്ട് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടൻ സമർപ്പിക്കും. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലുടൻ ചന്ദ്രയാൻ -3 ദൗത്യത്തിന് തുടക്കമിടും. പുതിയ ദൗത്യം ഉടൻ വിജയിപ്പിച്ച് കഴിവുതെളിയിക്കണമെന്നാണ് ബംഗളൂരുവിൽ നിന്ന് മടങ്ങും മുൻപ് പ്രധാനമന്ത്രി ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ ഉപദേശിച്ചത്.

ഒന്നാം ചന്ദ്രയാൻ 2008ൽ

ഒന്നാം ചന്ദ്രയാൻ 2008ൽ

2008 ഒക്ടോബറിലാണ് ഇന്ത്യ ഒന്നാം ചന്ദ്രയാൻ വിക്ഷേപിച്ചത്. 11 വർഷങ്ങൾക്ക് ശേഷമായിരുന്നു അടുത്തത്. വലിയ കാലദൈർഘ്യം തിരിച്ചടിയാണെന്ന നിഗമനവും പുതിയതിന് പിന്നിലുണ്ട്. 1961 ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് അമേരിക്കയുടെ ചന്ദ്രദൗത്യം പ്രഖ്യാപിച്ചത്. പിന്നാലെ 1964ൽ സോഫ്റ്റ് ലാൻഡിംഗ് വിജയിക്കും വരെ 11 ദൗത്യങ്ങൾ തുടർച്ചയായി നടത്തി. 1967 ജൂലായിൽ അമേരിക്കയുടെ സർവേയർ 4 ചന്ദ്രപ്രതലത്തിൽ ഇറങ്ങുന്നതിന് രണ്ട് മിനിട്ട് മുമ്പ് നിലത്തുവീണു. അതേവർഷം സെപ്തംബറിൽ സർവേയർ 5 സോഫ്റ്റ് ലാൻഡിംഗ് നടത്തുകയും ചെയ്തിരുന്നു.

ലാൻഡറുമായുള്ള വിനിമയബന്ധം

ലാൻഡറുമായുള്ള വിനിമയബന്ധം


അതേസമയം ശനിയാഴ്ച ചന്ദ്ര പ്രതലത്തിൽ ചരിഞ്ഞുവീണ ലാൻഡറുമായുള്ള വിനിമയബന്ധം പുനഃസ്ഥാപിക്കാനുള്ള ഐഎസ്ആർഒ മിഷൻ കൺട്രോൾ കേന്ദ്രത്തിന്റെ ശ്രമം വിജയിച്ചില്ല. ഓർബിറ്ററിൽ നിന്ന് തുടർച്ചയായി കമാൻഡുകൾ നൽകി ലാൻഡറിനെ പ്രതികരിപ്പിക്കാനാണ് ശ്രമം. ചന്ദ്രനിലെ താപ വ്യതിയാനത്തിനനുസരിച്ച് ലാൻഡറിലെ ഏതെങ്കിലും ഉപകരണം പ്രതികരിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ലാൻഡറിലെ സോളാർ പാനലുകൾ നിഷ്ക്രിയമായെങ്കിലും ഇലക്ട്രിക് ബാറ്ററികളുണ്ട്. ഇതിലെ ഊർജ്ജം ഉപയോഗിച്ച് ലാൻഡറിനെ ഉണർത്താനാണ് ശ്രമം നടക്കുന്നത്.

978 കോടി രൂപ

978 കോടി രൂപ

978 കോടി രൂപയാണ് ചന്ദ്രയാൻ 2ന് ചെലവായത്. അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ടെസ്റ്റിംഗ് സൗകര്യങ്ങൾ, നിർമ്മാണ സംവിധാനങ്ങൾ, വിദഗ്ദ്ധർ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയെല്ലാം നിലവിലുണ്ട്. ഇതെല്ലാം വെച്ച് അധിക ചിലവ് ഇല്ലാതെ ചന്ദ്രയാന്ഡ 3 രൂപ കൽപ്പന ചെയ്യാൻ കഴിയുമെന്നാണ് ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെ വിശ്വാസം.

English summary
Central government cuts increments for senior ISRO staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X