കേന്ദ്രത്തിന്റെ സമ്മാനം: ക്ഷാമബത്ത കൂട്ടി..സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി; ആശ്വാസനടപടി
ന്യൂഡല്‍ഹി:കേന്ദ്ര ജീവനക്കാർക്കും സാധാരണ ജനങ്ങൾക്കും ആശ്വസമേകുന്ന നടപടിയുമായി കേന്ദ്ര സർക്കാർ. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചിരിക്കുകയാണ്. നാല് ശതമാനം വർധനവിന് ആണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
ഇതോടെ ക്ഷാമബത്ത 38 ശതമാനമാകും. 2022 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർധിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിൽ വിലക്കയറ്റം നികത്താൻ അധിക ഗഡു ഡിഎ അനുവദിക്കാനുള്ള നിർദേശം അംഗീകരിച്ചു.

കേന്ദ്ര സർക്കാർ എല്ലാ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ട്, എന്നാൽ ഈ തീരുമാനം സാധാരണയായി മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് പ്രഖ്യാപിക്കുക.
അതേസമയം, രാജ്യത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദില്ലി, അഹമ്മദാബാദ്, മുംബൈ റെയിൽവേ സ്റ്റേഷനുകളിലാണ് വികസന പദ്ധതികൾ നടപ്പിലാക്കുക.
സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയും കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന നീട്ടിയത്. സെപ്റ്റംബറിൽ പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് സർക്കാർ നടപടി.
പദ്ധതി നീട്ടണം എന്ന് നിരവധി സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020 ഏപ്രിലിലാണ് കേന്ദ്ര സർക്കാർ സൗജന്യ ഭക്ഷ്യാധാന്യ പദ്ധതി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാർച്ചിലും പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാിരുന്നു പദ്ധതി നിലവിൽ വന്നത്. രാജ്യത്ത് എൺപത് കോടിയിലേറെ പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കേന്ദ്രസർക്കാരിൻറെ കണക്ക്. 2020 ഏപ്രിൽ മാസത്തിൽ ആരംഭിച്ച സൗജന്യ റേഷൻ പലപ്പോഴായി നീട്ടിയിരുന്നു.
തുടക്കത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന 2020 ഏപ്രിൽ-ജൂൺ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നത് വഴി, 44,800 കോടിയുടെ ബാധ്യത ഉണ്ടാകുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications