സമരം പൊളിക്കാന്‍ കോണ്‍ഗ്രസ് കക്കൂസ് പൂട്ടി
ദില്ലി: കേന്ദ്രത്തിലായാലും കേരളത്തിലായാലും കോണ്‍ഗ്രസിന് ഓരേ സ്വഭാവം തന്നെ. ഒരു സമരം എങ്ങനെ പൊളിക്കാമെന്നത് കാര്യമായി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
സോളാര്‍ വിഷയത്തില്‍ ഇടതുപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ തിരുവനന്തപുരത്ത് എടുത്ത അതേ തന്ത്രം തന്നെയാണ് കെജ്രിവാളിന്റെ ധര്‍ണ പൊളിക്കാന്‍ ദില്ലിയിലും ഉപയോഗിച്ചത്. പൊതു കക്കൂസുകള്‍ പൂട്ടി. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏത് സമരവും പൊളിയുമെന്ന് കോണ്‍ഗ്രസിന് നല്ല ബോധ്യമുണ്ട്.

ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയും ആയ അരിവന്ദ് കെജ്രിവാള്‍ തന്നെയാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. റെയില്‍ ഭവന് അടുത്തുള്ള പൊതു കക്കൂസുകള്‍ ഉപയോഗിക്കാന്‍ ധര്‍ണക്കാരെ അനുവദിച്ചില്ലത്രെ.
ധര്‍ണയുടെ ആദ്യ ദിവസം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, രണ്ടാം ദിവസമാണ് കക്കൂസ് ഉപയോഗിക്കാന്‍ അനുവദിക്കാതെ സമരക്കാരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതെന്നാണ് ആരോപണം. സ്ത്രീകളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.
എന്തായാലും അരവിന്ദ് കജ്രിവാള്‍ സമരം അവസാനിപ്പിച്ചു. കക്കൂസ് പൂട്ടിയതുകൊണ്ടാണോ സമരം അവസാനിപ്പിച്ചതെന്ന് പറയാന്‍ പറ്റില്ല. ഏതാണ്ട് തിരുവനന്തപുരത്ത എല്‍ഡിഎഫ് സമരം അവസാനിപ്പിച്ചതുപോലെ ദില്ലിയിലും സമരം അവസാനിച്ചു എന്ന് പറയേണ്ടി വരും. പക്ഷേ സിപിഎമ്മിനെ പോലെ വെറുതേയങ്ങനെ സമരം അവസാനിപ്പിച്ചു എന്ന് പറയിക്കേണ്ട ഗതികേട് കെജ്രിവാളിന് വന്നില്ല. രണ്ട് പോലീസുകാരോട് അവധിയില്‍ പോകാനെങ്കിലും കേന്ദ്രം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications