പെഗാസെസ് ഫോൺ ചോർത്തൽ വിവരങ്ങൾ പുറത്ത്, അടിസ്ഥാനരഹിതമായ പ്രചാരണമെന്ന് കേന്ദ്രം
ദില്ലി: ഇസ്രയേല്‍ നിർമ്മിത ചാര സോഫ്റ്റ് വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ- അന്താരാഷ്ട്ര മാധ്യമങ്ങൾ. 16 മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിലേയും പ്രതിപക്ഷത്തെയും മാധ്യമ പ്രവര്‍ത്തകരുടേയും അടക്കം ഫോണുകള്‍ ആണ് ചോര്‍ത്തപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തളളി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ് പ്രചരിപ്പിക്കുന്നത് എന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. മൗലികാവകാശമായി കണ്ട് കൊണ്ട് എല്ലാ പൗരന്മാരുടേയും സ്വകാര്യത സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കേന്ദ്രമന്ത്രിസഭയിലെ 2 മന്ത്രിമാരുടെയും 3 പ്രതിപക്ഷ നേതാക്കളുടേയും 40തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ പെഗാസസ് ചോര്‍ത്തപ്പെട്ടു എന്നാണ് പുറത്ത് വരുന്ന വിവരം. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു സുപ്രീം കോടതി ജഡ്ജിയും ചില വ്യവസായികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും അടക്കം ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനും അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Recommended Video
2018നും 2019നും ഇടയിലായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുളള സമയത്താണ് ഭൂരിപക്ഷം പേരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നത് എന്നാണ് ദ വയര്‍ കണ്ടെത്തിയിരിക്കുന്നത്. റോയിട്ടേഴ്സ്, സിഎൻഎൻ, ഇക്കണോമിക് ടൈംസ്, ദ ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, നെറ്റ്വര്‍ക്ക് 18 പോലുളള പ്രമുഖ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ആകെ 80 രാജ്യങ്ങളിലാണ് ഇത്തരത്തിൽ ഫോൺ ചോർത്തൽ നടന്നത്. പല രാജ്യങ്ങളിലേയും സർക്കാരുകളാണ് ഫോൺ ചോർത്തൽ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications