കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ഹാപ്പി ന്യൂസ് ദസറയ്ക്ക് ശേഷം? കോളടിക്കും..3 ശതമാനം വർധനവ്

അടുത്ത ഡിഎ വർധനവിനായുള്ള കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ ജീവനക്കാർ. ഒക്ടോബർ 14 ന് ചേർന്ന ക്യാബിനെറ്റ് യോഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ റെയിവെ ജീവനക്കാർക്കുള്ള ക്യാബിനെറ്റ് പ്രഖ്യാപനം മാത്രമാണ് വന്നത്.

ഒക്ടോബർ 21 ന് നടക്കാനുരിക്കുന്ന അടുത്ത ക്യാബിനെറ്റ് യോഗത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതീക്ഷ. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രിൽ 18 നായിരുന്നു ഡിഎ വർധിപ്പിച്ചത്. 2025ൽ ഒക്ടോബർ 1 നും മാർച്ച് 28 നും ആണയിട്ടായിരുന്നു പ്രഖ്യാപനം ഉണ്ടായത്. ഇത്തവണ ദസറയ്ക്ക് തൊട്ട് പിന്നാലെ തന്നെ ഡിഎ വർധിപ്പിക്കും എന്നാണ് സൂചനകൾ. കേന്ദ്രസർക്കാർ ഇപ്പോഴും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

sal2-376

ഡിഎ എത്ര വർധിക്കും?

അടിസ്ഥാന ശമ്പളത്തിൻ്റെ 60 ശതമാനമാണ് നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ. വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർധിപ്പിക്കാറുള്ളത്. ഏഴാം ശമ്പള കമ്മീഷൻ്റെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (സി പി ഐ-ഐഡബ്ല്യു) അടിസ്ഥാനപ്പെടുത്തിയാണ് ഡിഎ വർധിപ്പിക്കുക. നിലവിലെ കണക്കനുസരിച്ച് 63 ശതമാനം വർധനവാണ് കണക്കാക്കപ്പെടുന്നത്. ജൂണിലെ സിപിഐ-ഐഡബ്ല്യു 151.9 ആയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 63.75 ശതമാനമാണ് ഡിഎ നൽകേണ്ടത്.
എന്നാൽ ഇത് സംബന്ധിച്ചും കേന്ദ്രർക്കാർ പ്രഖ്യാപിക്കേണ്ടതുണ്ട്. സർക്കാർ പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.

അതേസമയം ഇനിയും വൈകിക്കാതെ
എത്രയും പെട്ടെന്ന് ഡിഎ വർധിനവ് പ്രഖ്യാപിക്കണമെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ജീവിതച്ചെലവ് ഉയരുകയാണ്, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി, വീട്ടുബജറ്റ് പാടെ താളെ തെറ്റി ഇത്തരമൊരു അവസ്ഥയിൽ പിടിച്ച് നിൽക്കണമെന്ന് ഡിഎ വർധനവ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഡിഎ ലയിപ്പിക്കണമെന്ന് ആവശ്യം

എട്ടാം ശമ്പള കമ്മീഷൻ്റെ ഭാഗമായി ഡിഎ ലയിപ്പിക്കണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയപ്പോൾ ഡിഎഅടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് മുകളിലായാൽ ശമ്പളത്തിനൊപ്പം ലയിപ്പിക്കാം എന്ന് നിർദേശിച്ചിരുന്നു. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 60 ശതമാനമാണ് ഡിഎ.

എട്ടാം ശമ്പള കമ്മീഷനിൽ ഡിഎ ലയിപ്പിക്കുമോയെന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, അലവൻസ്, ഗ്രാറ്റിവിറ്റി എന്നിവയെല്ലാം അടിസ്ഥാന ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. അതുകൊണ്ട് ക്ഷാമബത്ത ലയിപ്പിച്ചാൽ സ്വാഭാവികമായും മറ്റെല്ലാം അലവൻസുകളും ഉയരുകയും മൊത്തം ശമ്പളം വർധിക്കുകയും ചെയ്യും.

ഉദാഹരണത്തിന് നിലവിൽ ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷൻ 2.1 ആണ് ഫിറ്റ്മെൻ്റ് ഫാക്ടർ നിശ്ചയിക്കുന്നതെങ്കിൽ അവരുടെ അടിസ്ഥാന ശമ്പളം 37,8000 രൂപയാകും. ഓരോ വർഷവും ജീവനക്കാർക്ക് ശരാശരി 4ശതമാനം ഡിഎ വർധനവാണ് ലഭിക്കുന്നതെന്ന് ഇരിക്കട്ടെ, വർഷിക ശമ്പള വർധനവ് 3 ൽ നിന്നും 7 ശതമാനമായും ഉയരുകയാണ്. അങ്ങനെയെങ്കിൽ 2033 ജനുവരിയിൽ ഇവരുടെ ശമ്പളം 77,694 രൂപയാകും. അതായത് 106 ശതമാനം വർധനവ്. എന്തായാലും സർക്കാർ എന്ത് നിലപാട് എടുക്കും എന്നാണ് ജീവനക്കാർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma