കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിയും ലൈംഗികതയും രാഷ്ട്രീയവും ചോദിക്കുന്നു: ആരോഗ്യ ഐഡി കരട് നയം വിവാദത്തിൽ?

Google Oneindia Malayalam News

ദില്ലി: വിവാദങ്ങൾക്ക് വഴി തുറന്ന് ആരോഗ്യ ഐഡി വിവരശേഖരണം. വ്യക്തികളുടെ ജാതിയ്ക്ക് പുറമേ രാഷ്ട്രീയ ചായ് വും താൽപ്പര്യവും സാമ്പത്തിക നിലയും വ്യക്തമാക്കണമെന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന നിർദ്ദേശം. ഇതിനെല്ലാം പുറമേ രാജ്യത്തെ പൌരന്മാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും നിർദേശമുണ്ട്. സെപ്തംബർ മൂന്ന് വരെയാണ് ജനങ്ങൾക്ക് കരട് നയത്തിൽ അഭിപ്രായം അറിയിക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളത്. സർക്കാർ ആവശ്യപ്പെടുന്ന ഈ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇതിനകം തന്നെ ആരോപണം ഉയരുകയും ചെയ്തിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ ആന്റണിക്കൊപ്പം; തരൂരിനെതിരായ നീക്കം നിര്‍ഭാഗ്യകരമെന്ന് പിടി തോമസ്ദേശീയ രാഷ്ട്രീയത്തില്‍ ആന്റണിക്കൊപ്പം; തരൂരിനെതിരായ നീക്കം നിര്‍ഭാഗ്യകരമെന്ന് പിടി തോമസ്

സ്വാതന്ത്ര്യ ദിനനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വ്യക്തികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്ന ആരോഗ്യ ഐഡി തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. ഓരോ പൌരന്റെയും എല്ലാ മെഡിക്കൽ പരിശോധന റിപ്പോർട്ടുകൾ കുറിപ്പുകൾ രോഗചരിത്രം എന്നിവയുൾപ്പെട്ട വിവരങ്ങൾ പ്രസ്തുത കാർഡിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കരട് നയം പുറത്തിറക്കിയിട്ടുള്ളത്. അതേ സമയം ഈ വിവരങ്ങൾ നൽകാതിരിക്കാനും വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരട് നയത്തിൽ പറയുന്നുണ്ട്. താൽപ്പര്യമില്ലാത്തവർക്ക് ഹെൽത്ത് ഐഡി വേണ്ടെന്ന് വെക്കാനുള്ള അവകാശമുള്ളതായും കരട് നയത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam
doctor-157104

വ്യക്തികൾ ആരോഗ്യ ഐഡിയ്ക്ക് വേണ്ടി നൽകുന്ന വിവരങ്ങൾ കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും അതാത് മാത്രമേ സൂക്ഷിക്കുകയുള്ളൂ. ഗവേഷണാവശ്യങ്ങൾക്ക് വേണ്ടി വിവരങ്ങൾ കൈമാറിയാൽത്തന്നെ വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും കരടിൽ പറയുന്നുണ്ട്. വ്യക്തിയുടെ രോഗം സംബന്ധിച്ച വിവരങ്ങൾക്ക് പുറമേ കഴിക്കുന്ന മരുന്നുകളും ലാബ് റിപ്പോർട്ടുകളും ഐഡിയിൽ ഉൾപ്പെടുത്തിയിരിക്കും. അതേ സമയം കരട് നയത്തിലെ വിവാദ വ്യവസ്ഥകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവാദ വ്യവസ്ഥകളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. ടെലി മെഡിസിൻ, ഇ ഫാർമസി തുടങ്ങിയവ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തെയും പ്രതിപക്ഷം എതിർക്കുന്നുണ്ട്. എന്നാൽ ആരോഗ്യ ഐഡിയ്ക്ക് വേണ്ടി ജാതി ചോദിക്കുന്നതിൽ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

English summary
Central government files draft on health ID for feedback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X