Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ 'കാഷ് ലെസ് ' അവഗണിക്കല്ലേ !ഇനി എല്ലാം പണരഹിതം...

ഡിസംബര്‍ 31നുള്ളില്‍ വിവിധ മന്ത്രാലയങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ 90 ശതമാനവും കറന്‍സി രഹിതമാക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് 31നുള്ളില്‍ പൂര്‍ണമായും കറന്‍സി രഹിതമാകും.

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളും കറന്‍സി രഹിതമാകുന്നു. മാര്‍ച്ച് 31നുള്ളില്‍ ഇത് സാധ്യമാക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചതായാണ് വിവരം. ഇതി നു വേണ്ട നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിട്ടുണ്ടെന്ന് കേന്ദ്ര ഐടി ഡയറക്ടര്‍ കവിത ഭാട്യ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഭീം ആപ്പുമായി എല്ലാ ബാങ്കുകളെയും ബന്ധിപ്പിക്കുമെന്നും കവിത വ്യക്തമാക്കുന്നു. ഇതിനോടകം 21 ബാങ്കുകളെ ഇത്തരത്തില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. സംസ്ഥാനങ്ങളിലേക്കും കറന്‍സി രഹിത ഇടപാടുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

 മാര്‍ച്ച് 31നുളളില്‍ പൂര്‍ത്തിയാകും

മാര്‍ച്ച് 31നുളളില്‍ പൂര്‍ത്തിയാകും

കേന്ദ്ര സര്‍ക്കാരിന്റെ ഇടപാടുകള്‍ മുഴുവന്‍ കറന്‍സി രഹിതമാക്കാനുളള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് കവിത പറയുന്നത്. ഡിസംബര്‍ 31നുള്ളില്‍ വിവിധ മന്ത്രാലയങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ 90 ശതമാനവും കറന്‍സി രഹിതമാക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് 31നുള്ളില്‍ പൂര്‍ണമായും കറന്‍സി രഹിതമാകും.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

നോട്ട് അസാധുവാക്കിയ ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ സര്‍വീസ് ചാര്‍ജ് ഒന്നര രൂപയില്‍ നിന്ന് 50 പൈസയായി കുറഞ്ഞു. ഇത് നോട്ട് നിരോധനത്തിന്റെ നേട്ടമാണെന്ന് അവര്‍ പറയുന്നു.

 പുത്തന്‍ സാങ്കേതിക വിദ്യ

പുത്തന്‍ സാങ്കേതിക വിദ്യ

ഇ വാലറ്റ് കമ്പനിയായ പേടിഎം ഇടപാടുകളില്‍ സുരക്ഷിതത്വമായി ബന്ധപ്പെട്ട് പാകപ്പിഴകള്‍ കണ്ടെത്തിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ പേടിഎം പുതിയ സാങ്കേതിക വിദ്യ ആവിഷ്‌കരിക്കുന്നുണ്ട്.

 ഇടപാടുകള്‍ സുതാര്യം

ഇടപാടുകള്‍ സുതാര്യം

ഇ വാലറ്റ് ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഐടി നിയമവും റിസര്‍വ്ബാങ്ക് മാനദണ്ഡങ്ങളും പാലിക്കണണെന്നാണ് നിര്‍ദേശം.

 സാങ്കേതിക വിദ്യ ലളിതമാക്കും

സാങ്കേതിക വിദ്യ ലളിതമാക്കും

ഇടപാടുകളിലെ സങ്കീര്‍ണതകളാണ് ഇ വാലറ്റുകളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. ഇത് കണക്കിലെടുത്ത് ഒന്നോ രണ്ടോ ക്ലിക്കില്‍ തന്നെ ഇടപാടുകള്‍ നടത്താവുന് വിധത്തില്‍ സാങ്കേതിക വിദ്യ ലളിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇ ഭരണം

ഇ ഭരണം

ഇ ഭരണം നേരത്തെ തന്നെ സര്‍ക്കാര്‍ ലക്ഷ്യം വച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നാഷണല്‍ പേമെന്റ് ഗേറ്റ് വേ പ്ലാറ്റ് ഫോം സര്‍ക്കാര്‍ നേരത്തെ തന്നെ സജ്ജമാക്കിയത്. നെറ്റ് ബാങ്കിങ്, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, ഈ വാലറ്റ്, കാഷ് കാര്‍ഡ് തുടങ്ങിയവ വഴി വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ചതാണിത്. നോട്ട് നിരോധനം പ്രഖ്യാപിച്ചതോടെ ഇത് കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.

 സംസ്ഥാനങ്ങള്‍ ലക്ഷ്യം

സംസ്ഥാനങ്ങള്‍ ലക്ഷ്യം

സര്‍ക്കാരിന്റെ ഖജനാവിലേക്ക് പണമെത്തിക്കുന്ന നികുയേതര ഇടപാടുകള്‍ പൂര്‍ണമായും കറന്‍സി രഹിതമാക്കാനാണ് ലക്ഷ്യം. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും ഗ്രാമീണ മേഖലകളിലും ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇടപാടുകള്‍ പൂര്‍ണമായും കറന്‍സി രഹിതമാക്കിയ ശേഷം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+